ആര്‍ച്ചുബിഷപ്പ് അന്തോണിസാമി “പ്രൊപഗാന്ത”യുടെ ഉപദേശകസമിതിയില്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
വിശ്വാസപ്രചാരണത്തിനായുള്ള
വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേശകസമിതിയില്‍
മദ്രാസ്-മൈലാപ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണിസ്വാമിയെയും മറ്റ് അഞ്ചുപേരെയും പാപ്പാ ഫ്രാന്‍സിസ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Propaganda Fidei) ഉപദേശകസമിതി അംഗമായി നിയമിച്ചു.
നവംബര്‍ 17 -Ɔο തിയതി ചൊവ്വാഴ്ചയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 6-പേരെ സഭയുടെ പ്രധാനപ്പെട്ട ദൗത്യവും പ്രവര്‍ത്തനവുമായ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേശക സമിതിയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ഇന്ത്യയില്‍നിന്നും ആര്‍ച്ചുബിഷപ്പ് അന്തോണി സ്വാമിയെ കൂടാതെ മറ്റു അഞ്ചുപേരെയാണ് പാപ്പാ നിയമിച്ചിട്ടുള്ളത്. ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് അന്തോണിസാമി ഇപ്പോള്‍ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ്-പ്രസിഡന്‍റുകൂടിയാണ്.
മറ്റ് 5 ഉപദേശസമിതി അംഗങ്ങള്‍
1. കര്‍ദ്ദിനാള്‍ മിഗുവേല്‍ എയ്ഞ്ചല്‍ അയൂസോ
മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്.
2. ഹൊസ്സെ തൊളന്തീനോ ദി മെന്‍ഡോസ, വത്തിക്കാന്‍റെ ഗ്രന്ഥശാലകളുടെയും ചരിത്രരേഖകളുടെയും സൂക്ഷിപ്പുകാരനും.
3. ആര്‍ച്ചുബിഷപ്പ് ജോസഫ് മരീനോ, പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാഡമിയുടെ പ്രസിഡന്‍റ്.
4. ആര്‍ച്ചുബിഷപ്പ് ഹൊസ്സെ മാരിയോ കാല്‍സെറോണ്‍.
സ്പെയിനിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ഡയറക്ടര്‍.
5. ബിഷപ്പ് ഗോഡ്ഫ്രെ-മനൂഗ ലൂക്കോകിസാ, ആഫ്രിക്കന്‍ രാജ്യമായ കോങ്കോയിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ ഡയറക്ടര്‍ എന്നിവരാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: