നീതിയുള്ള നവമായ സാമ്പത്തിക സമ്പ്രദായത്തിനായി പ്രാർത്ഥിക്കാം

പാപ്പാ ഫ്രാൻസിസ് നല്കുന്ന മെയ് മാസ നിയോഗം : ഹ്രസ്വവീഡിയോ...

1. തൊഴിലുമായി ബന്ധപ്പെട്ട സമ്പദ് വ്യവസ്ഥ അപകടസന്ധിയിലാണ്.
ധാരാളം പേർ തൊഴിലില്ലാതെ കഷ്ടപ്പെടുമ്പോൾ സാമ്പത്തിക വിപണികൾ പൂർവ്വോപരി സജീവവും സമ്പന്നവുമാണ്.

2. ഇന്നത്തെ ഉയർന്ന സമ്പദ് വ്യവസ്ഥ സാധാരണ ജനങ്ങളിൽനിന്നും ഏറെ അകലെയാണ്.

3. സമ്പത്ത് നാം ക്രമീകരിച്ചില്ലെങ്കിൽ, അത് വിവിധ സാമ്പത്തിക നയങ്ങളാൽ നമ്മെ നിയന്ത്രിക്കുന്ന കണക്കുകൂട്ടലുകൾ മാത്രമായി മാറും.

4. ഇന്നത്തെ സാമ്പത്തിക സാഹചര്യം സ്ഥിരതയുള്ളതല്ല, എന്നാൽ അപകടകരമാണ്.

5. സമ്പദ് വ്യവസ്ഥയെ നാം ശ്രദ്ധയോടെ നിയന്ത്രിക്കണം കാരണം അതിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്.

6. സമ്പത്ത് കണക്കൂട്ടലുകൾക്കു മാത്രമുള്ളതല്ല.

7. അത് ജനങ്ങളെ സേവിക്കുവാനും പൊതുഭവനത്തെ സംരക്ഷിക്കുവാനും ഉള്ളതാണ്.

8. നീതിയും സുസ്ഥിതിയുമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു നവമായ സമ്പദ് വ്യവസ്ഥിതിയാണ് ഇന്നിന്‍റെ ആവശ്യം.

9. സർക്കാരും സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നവരും നീതിയോടും ഐക്യദാർഢ്യത്തോടെയും പെരുമാറിക്കൊണ്ട് ജനങ്ങളെ സേവിക്കാൻ ഇടയാക്കണമേയെന്നു പ്രാർത്ഥിക്കാം.


subtitles : translated by fr william nellikal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2021, 15:16