വിവാഹമാചനം-റോമൻ റോത്തയിൽ പുതിയൊരു സമിതി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയുടെ നിയമമനുസരിച്ചുള്ള വിവാഹമോചന പ്രക്രിയയെ സംബന്ധിച്ച പുതിയ നിയമങ്ങൾ അടങ്ങിയ മോത്തു പ്രോപ്രിയൊ “മീത്തിസ് യൂദെക്സ് ദോമിനൂസ് യേസൂസ്” (Mitis Iudex Dominus Iesus) ഇറ്റലിയിലെ രൂപതകളിൽ പ്രാവർത്തികമാക്കുന്നതിനു സഹായിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതിനു വേണ്ടി ഒരു സമിതിയ്ക്ക് പാപ്പാ രൂപം നല്കി.
വെള്ളിയാഴ്‌ച (26/11/21) സ്വയാധികരാപ്രബോധന രൂപത്തിലുള്ള ഒരു അപ്പൊസ്തോലിക ലേഖനത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ ഈ സമിതിക്ക് രൂപം കൊടുത്തത്.
പരിശുദ്ധസിംഹാസനത്തിൻറെ കോടതിയായ റോമൻ റോത്തയുടെ കീഴിലായിരിക്കും ഈ സമതിയുടെ പ്രവർത്തനം.
വിവാഹമോചന പ്രക്രിയയിൽ രൂപതാദ്ധ്യക്ഷന് കൂടുതൽ ഉത്തരവാദിത്വം നല്കിക്കൊണ്ട് ഭേദഗതി വരുത്തിയ പുതിയ നിയമങ്ങൾ 2015 ആഗസ്റ്റിലാണ് “മീത്തിസ് യൂദെക്സ് ദോമിനൂസ് യേസൂസ്” (Mitis Iudex Dominus Iesus) എന്ന മോത്തു പ്രോപ്രിയൊ വഴി പരസ്യപ്പെടുത്തിയത്. അക്കൊല്ലം തന്നെ ഡിസംബർ 8-ന് ഈ നിയമങ്ങൾ പ്രാബല്യത്തിലാകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: