ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല (Rino Fisichella), നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല (Rino Fisichella), നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ 

ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല: വചന പഠനവും വിശ്വാസികളുടെ രൂപീകരണവും അത്യന്താപേക്ഷിതം!

വത്തിക്കാൻ മാദ്ധ്യമ വിഭാഗത്തിന് നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ലയുടെ അഭിമുഖം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവവചനത്തിൻറെ സജീവ സംവേദന പ്രക്രിയയിൽ വിശ്വാസികളെ ഉത്തരവാദിത്വബോധമുള്ളവരാക്കിത്തീർക്കുകയാണ് ദൈവവചന ഞായർ ആചരണത്തിൻറെ ലക്ഷ്യമെന്ന് നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല (Rino Fisichella).

ഇക്കൊല്ലം ജനുവരി 23-ന് തിരുസഭ ആചരിക്കുന്ന “വചന ഞായറിനെ” അധികരിച്ച് വത്തിക്കാൻറെ വാർത്താമാദ്ധ്യമ വിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

ചരിത്രപരമായ ഈ വേളയിൽ ദൈവവചന പ്രഘോഷണവും അഗാധ ദൈവവചന പഠനവും വിശ്വാസികളുടെ രൂപീകരണവും പൂർവ്വോപരി ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തിരുലിഖിതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന വിശുദ്ധ ജെറോമിൻറെ പ്രബോധനം ആർച്ചുബിഷപ്പ് ഫിസിക്കേല്ല ആവർത്തിക്കുകയും ചെയ്തു.

2019 സെപ്റ്റമ്പർ 30-ന് “അപെരൂയിത്ത് ഈല്ലിസ്” (Aperuit Illis) എന്ന സ്വയാധികാര പ്രബോധനം, അഥവാ, “മോത്തു പ്രോപ്രിയൊ” വഴി ഫ്രാൻസീസ് പാപ്പാ ഏർപ്പെടുത്തിയതാണ് “ദൈവവചന ഞായർ”.

ലത്തീൻ റീത്തിൻറെ ആരാധനാക്രമ ആണ്ടുവട്ടത്തിൽ, സാധാരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഈ വാർഷികാചരണം

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2022, 13:36