മോൺസിഞ്ഞോർ റോബെർത്തോ കംപീസിയും നിയുക്ത ആർച്ച്ബിഷപ് ലൂയിജി റോബെർത്തോ കോനയും ആർച്ച്ബിഷപ് എഡ്ഗാർ പേഞ്ഞ പാറയ്ക്കൊപ്പം മോൺസിഞ്ഞോർ റോബെർത്തോ കംപീസിയും നിയുക്ത ആർച്ച്ബിഷപ് ലൂയിജി റോബെർത്തോ കോനയും ആർച്ച്ബിഷപ് എഡ്ഗാർ പേഞ്ഞ പാറയ്ക്കൊപ്പം 

വത്തിക്കാൻ: ആഭ്യന്തരകാര്യവിഭാഗത്തിന് പുതിയ ഉപമേധാവി

വത്തിക്കാൻ ആഭ്യന്തരകാര്യവിഭാഗത്തിന്റെ ഉപമേധാവിയെയും എൽ സാൽവദോർ രാജ്യത്തേക്കുള്ള പുതിയ വത്തിക്കാന്റെ അപ്പസ്തോലിക് നൂൺഷ്യോയെയും നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാൻ ആഭ്യന്തരകാര്യവിഭാഗത്തിന്റെ പുതിയ ഉപമേധാവിയായി (assessor) മോൺസിഞ്ഞോർ റോബെർത്തോ കംപീസിയെ (Msgr Roberto Campisi) ഫ്രാൻസിസ് പാപ്പാ നിയമിച്ചു. വത്തിക്കാൻ ആഭ്യന്തരകാര്യവിഭാഗത്തിൽ സേവനം ചെയ്‌തുവരികയായിരുന്നു ഇറ്റലിയിലെ സിസിലിയയിൽ സിറക്കൂസ നഗരത്തിൽ ജനിച്ച മോൺസിഞ്ഞോർ കംപീസി. ഐവറി കോസ്റ്, വെനിസുവേല, ഇറ്റലി എന്നീ രാജ്യങ്ങളിൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിനുവേണ്ടി സേവനം ചെയ്തിട്ടുണ്ട്.

അതേസമയം, ഇതുവരെ വത്തിക്കാൻ ആഭ്യന്തരകാര്യവിഭാഗത്തിന്റെ ഉപമേധാവിയായി സേവനം ചെയ്തിരുന്ന മോൺസിഞ്ഞോർ ലൂയിജി റോബെർത്തോ കോനയെ (Msgr Luigi Roberto Cona) മദ്ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ അപ്പസ്തോലിക് നൂൺഷ്യോയായും പാപ്പാ നിയമിച്ചു. ഇറ്റലിയിലെ സിസിലിയയിൽനിന്ന് തന്നെയുള്ള നിയുക്ത ആർച്ച്ബിഷപ് കോന, നിഷേമി എന്ന സ്ഥലത്താണ് ജനിച്ചത്. 2003 മുതൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ സേവനം ചെയ്‌തുവരുന്ന അഭിവന്ദ്യ കോന, പനാമ, പോർട്ടുഗൽ, കമെറൂൺ, മൊറോക്കോ, ജ്യോർദാൻ, ടർക്കി, എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. 2019 ഒക്ടോബർ മുതൽ ആഭ്യന്തരകാര്യവിഭാഗത്തിന്റെ ഉപമേധാവിയായി സേവനം ചെയ്‌തുവരികയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2022, 17:34