കർദ്ദിനാൾ പരോളിൻ: പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ധാരണ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരസ്പരാദരവിലും പരസ്പരവിശ്വാസത്തിലും മുന്നേറാൻ ഭാവി നമ്മെ ക്ഷണിക്കുന്നുവെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
വിയറ്റ്നാമിൽ പരിശുദ്ധസിംഹസാനത്തിൻറെ ഒരു റസിഡൻറ് പ്രതിനിധിയെ സംബന്ധിച്ച ഒരു ധാരണയിൽ ഇരുവിഭാഗവും ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയിത വ്യാഴാഴ്ച (27/07/23) എത്തിയ പശ്ചാത്തലത്തിൽ അതിനെ അധികരിച്ച് വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ഉടമ്പടി ഒരു ലക്ഷ്യം മാത്രമല്ല, പ്രത്യുത, പുതിയൊരു തുടക്കവും ആണെന്ന് കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി. ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന ധാരണ പരസ്പരാദരവിൻറെയും ആത്മാർത്ഥമായ ചർച്ചയുടെയുമായ നീണ്ട ഒരു പ്രക്രിയയുടെ ഫലമാണെന്ന് അദ്ദേഹം, “പരസ്പരം വിലമതിക്കുന്നതിന് പരസ്പരം അറിയുക” എന്ന ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെയും “നടപടികൾ ആരംഭിക്കുക വേദി കയ്യടക്കാരിക്കുക” എന്ന ഫ്രാൻസീസ് പാപ്പായുടെയും പ്രയോഗങ്ങളെ അവലംബമാക്കി വിശദീകരിച്ചു.
ഇപ്പോൾ ഉണ്ടായിരിക്കുന്ന ഉടമ്പടി ലക്ഷ്യം വച്ചുകൊണ്ടുള്ള പഠനങ്ങളുടെയും പ്രവർത്തനങ്ങളുടെയുമായ കൂടിക്കാഴ്ചകൾ എന്നും നടന്നത് പരസ്പരാദരവിലും സ്വന്തം നിലപാടുകൾ മറച്ചു വയ്ക്കാതെ അവയുടെ കാരണങ്ങൾ വിശകലനം ചെയ്തുകൊണ്ട് മുന്നേറാനുള്ള സന്നദ്ധതയിലും ആയിരുന്നുവെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: