മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ പ്രഥമഘട്ടം സമാപിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിൻറെ പ്രഥമഘട്ടം ഈ ഞായറാഴ്ച (29/10/23) സമാപിക്കുന്നു.
2021-മുതൽ രൂപതാതലത്തിലും പ്രാദേശിക മെത്രാൻസംഘങ്ങളുടെ തലത്തിലും ഭൂഖണ്ഡതലത്തിലും നടന്ന ഒരുക്കങ്ങൾക്കു ശേഷം ഒക്ടോബർ നാലിനാണ് വത്തിക്കാനിൽ സിനഡുസമ്മേളനം ആഗോളസഭതാലത്തിൽ ആരംഭിച്ചത്.
“സിനഡാത്മക സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഈ സമ്മേളനം ഞായറാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സിനഡുപിതാക്കന്മാരുൾപ്പടെ കർദ്ദിനാളാന്മാരും മെത്രാന്മാരും വൈദികരുമടക്കം നാനൂറോളം പേർ സഹകാർമ്മികരായി അർപ്പിക്കുന്ന സാഘോഷമായ സമൂഹബലിയോടെ സമാപിക്കും.
ഈ സിനഡുസമ്മേളനത്തിൻറെ രണ്ടാമത്തെതും അവസാനത്തെതുമായ ഘട്ടം 2024 ഒക്ടോബറിലായിരിക്കും.
സമാധാനത്തിനു വേണ്ടി നിരന്തരം അക്ഷീണം പ്രാർത്ഥിക്കേണ്ടതിൻറെ അനിവാര്യത വെള്ളിയാഴ്ച നടന്ന സിഡുയോഗത്തിൻറെ ആരംഭത്തിൽ മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രേഷ് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: