തിരയുക

കർദ്ദിനാൾ കെവിൻ ഫാരെൽ, അൽമായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള റോമാൻകൂരിയാ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കെവിൻ ഫാരെൽ, അൽമായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള റോമാൻകൂരിയാ വിഭാഗത്തിൻറെ മേധാവി 

പൊള്ളയും ഉപരിപ്ലവുമായ ആഘോഷങ്ങളുടെ അടിമകളാകരുത്, കർദ്ദിനാൾ കെവിൻ ഫാരെൽ !

കർദ്ദിനാൾ കെവിൻ ഫാരെലിൻറെ തിരുപ്പിറവിത്തിരുന്നാൾ ചിന്തകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശുവിൻറെ ആഗമനം തിരിച്ചറിയാതിരിക്കുകയും അവിടത്തെ സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഒരു ഗതകാല സംഭവത്തിലൊതുങ്ങുന്നതല്ലെന്നും അത് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും അൽമായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള റോമാൻകൂരിയാ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കെവിൻ ഫാരെൽ.

തിരുപ്പിറവിത്തിരുന്നാളിൽ അന്തർലീനമായിരിക്കുന്ന മൗനത്തിൻറയും മിതത്വത്തിൻറെയും ശ്രവണത്തിൻറെയും പൊരുളിനെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പായുടെ വീക്ഷണങ്ങളെ അവലംബമാക്കി നല്കിയ തൻറെ തിരുപ്പിറവിത്തിരുന്നാൾ വിചിന്തനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്.

ക്രിസ്തുമസ്സ് നാം ആഘോഷിക്കുന്നുണ്ടെങ്കിലും നമ്മുടെ മദ്ധ്യേയുള്ള ക്രിസ്തുസാന്നിദ്ധ്യം ആരും തിരിച്ചറിയുന്നില്ലയെന്ന വസ്തുത കർദ്ദിനാൾ ഫാരെൽ ചൂണ്ടിക്കാട്ടി. രക്ഷകൻറെ പിറവി നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ വീണ്ടെടുപ്പിൻറെ ആരംഭവും നമ്മുടെയും ലോകത്തിൻറെയും ജീവിതത്തെ മാറ്റിമറിച്ച സംഭവവും ആണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.  ശൂന്യവും ഉപരിപ്ലവവുമായ ആഘോഷങ്ങളിൽ നാം മുങ്ങിപ്പോകുകയും ലോകത്തിൻറെ പൊതുവായ നിസ്സംഗതയും ആകീർണ്ണനവും സംഭ്രാന്തതയും നമ്മുടെ ആത്മാവിൽ പ്രവേശിക്കുകയും ചെയ്യാനനുവദിക്കാനാകില്ലയെന്ന് കർദ്ദിനാൾ ഫാരെൽ പറയുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2023, 11:48