തിരയുക

ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബി ഫ്രാൻസിസ് പാപ്പായുമൊത്ത് ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബി ഫ്രാൻസിസ് പാപ്പായുമൊത്ത്   (Vatican Media)

കാന്റർബറി ആർച്ച് ബിഷപ്പ് റോം സന്ദർശിക്കുന്നു

ക്രിസ്ത്യൻ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരാചരണത്തിന്റെ അവസാന ദിവസമായ ജനുവരി 25 വ്യാഴാഴ്ച കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി റോമിലെ ടൈബർ ദ്വീപിലെ വിശുദ്ധ ബർത്തലോമിയുടെ ബസിലിക്കയിൽ സന്ദർശനം നടത്തുകയും പ്രാർത്ഥനകളിൽ സംബന്ധിക്കുകയും ചെയ്യും

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ക്രിസ്ത്യൻ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരാചരണത്തിന്റെ അവസാന ദിവസമായ ജനുവരി 25 വ്യാഴാഴ്ച കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി റോമിലെ ടൈബർ ദ്വീപിലെ വിശുദ്ധ ബർത്തലോമിയുടെ ബസിലിക്കയിൽ സന്ദർശനം നടത്തുകയും പ്രാർത്ഥനകളിൽ സംബന്ധിക്കുകയും ചെയ്യും.

20, 21 നൂറ്റാണ്ടുകളിലെ  രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ബസിലിക്കയിലേക്കുള്ള ആർച്ചുബിഷപ്പിന്റെ സന്ദർശനം ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നാണ്.സുവിശേഷത്തോടുള്ള വിശ്വസ്‌തതയ്‌ക്ക്  ജീവൻ നൽകിക്കൊണ്ട് സാക്ഷ്യം നൽകിയവരാണ് ഈ രക്തസാക്ഷികൾ.

2003 ൽ സോളമൻ ദ്വീപിൽ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നവരുടെ ഇടയിലേക്ക് സമാധാന ആഹ്വാനവുമായി കടന്നുചെന്ന മെലനേഷ്യൻ സഹോദരങ്ങളായ ആംഗ്ലിക്കൻ രക്തസാക്ഷികളുടെ തിരുശേഷിപ്പും ഈ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ജനുവരി 25 നു രാവിലെ 11.30 നു ആർച്ച് ബിഷപ്പ് ആംഗ്ലിക്കൻ വിശ്വാസികൾക്കായി ദിവ്യബലി അർപ്പിക്കും. നന്മയുടെയും, വിശ്വാസത്തിന്റെയും ആയുധങ്ങളുമായി തിന്മയ്‌ക്കെതിരെ ജീവൻ ബലികഴിച്ച ,കത്തോലിക്കർ, ഓർത്തഡോക്സ്, ആംഗ്ലിക്കൻ, ഇവാഞ്ചലിക്കൽ എന്നീ സഭാമക്കളുടെ  സമകാലിക രക്തസാക്ഷിത്വത്തിന്റെ സൗഹാർദ്ധതയുടെ  മൂല്യം ഈ സന്ദർശനം അടിവരയിടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2024, 14:07