തിരയുക

വത്തിക്കാൻ സംസ്ഥാന കാര്യദർശി കദ്ദിനാൾ പീയെത്രൊ പരോളിൻ, ലിൻചേയി അക്കാദമിയിൽ, റോം, 12/01/24 വത്തിക്കാൻ സംസ്ഥാന കാര്യദർശി കദ്ദിനാൾ പീയെത്രൊ പരോളിൻ, ലിൻചേയി അക്കാദമിയിൽ, റോം, 12/01/24 

നയതന്ത്രജ്ഞത സമാധാനോന്മുഖ സേവനത്തിൻറെ ഫലപ്രദ ഉപാധിയാകണം, കർദ്ദിനാൾ പരോളിൻ!

“പരിശുദ്ധസിംഹസാനവും സമാധാന സാഹചര്യങ്ങളും” എന്ന വിഷയത്തെ അധികരിച്ച് റോം ആസ്ഥാനമായുള്ള ലിഞ്ചേയി അക്കാദമിയിൽ വെള്ളിയാഴ്ച (12/01/23) നടന്ന സമ്മേളനത്തെ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം ഒരിക്കലും അന്താരാഷ്ട്ര കർമ്മോപാധിയല്ല എന്ന് വ്യക്തമാക്കാനുള്ള അനുദിന പരിശ്രമം സമാധാനയ്തനത്തിൽ ആവശ്യമാണെന്ന് വത്തിക്കാൻസംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ.

“പരിശുദ്ധസിംഹസാനവും സമാധാന സാഹചര്യങ്ങളും” എന്ന വിഷയത്തെ അധികരിച്ച് റോം ആസ്ഥാനമായുള്ള ലിഞ്ചേയി അക്കാദമിയിൽ വെള്ളിയാഴ്ച (12/01/23) ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിഹാരങ്ങൾ മുന്നോട്ടുവയക്കുന്നതിന് അന്താരാഷ്ട്ര നയവും അന്താരാഷ്ട്ര നേതാക്കളും വിമുഖത കാണിക്കുന്ന ഒരു വേളയിൽ സമാധാനസംസ്ഥാപന സരണി ആയാസകരവും ഉറപ്പില്ലാത്തതുമായിഭവിക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു.

ഉക്രൈയിൻ, മദ്ധ്യപൂർവ്വദേശം തുടങ്ങിയവയുൾപ്പടെ ലോകത്തിൻറെ വിവിധ ഭാഗങ്ങൾ സംഘർഷങ്ങളുടെ പിടിയിലായിരിക്കുന്നതിനെക്കുറിച്ചും യുദ്ധത്തിന് ഇരകളായിത്തീരുന്നവരുടെ സംഖ്യ ഉയരുന്നതിനെക്കുറിച്ചും പരാമർശിച്ച അദ്ദേഹം ഈയൊരു പശ്ചാത്തലത്തിൽ നയതന്ത്രപരത സമാധാനോന്മുഖ സേവനത്തിൻറെ ഫലപ്രദമായ ഉപകരണമായി വർത്തിക്കാനുള്ള അതിൻറെ കഴിവ് പ്രകടിപ്പിക്കണമെന്ന് വ്യക്തമാക്കുന്നു.

ജനതകളുടെ ക്രമനിബദ്ധവും കെട്ടുറപ്പുള്ളതുമായ ഒരു സഹവർത്തിത്വം അനുദിനം നശിപ്പിക്കപ്പെടുന്ന അപകടമുള്ള ലോകയാഥാർത്ഥ്യത്തിനു മുന്നിൽ പരിശുദ്ധ സിംഹാസനം സമാധാനത്തിനുള്ള വെല്ലുവിളികളെയും ശാന്തിവിരുദ്ധ ശക്തികളെയും കുറിച്ച് അവബോധം പുലർത്തുണ്ടെന്ന് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2024, 18:14