തിരയുക

ഫ്രാൻസീസ് പാപ്പാ നയതന്ത്രപ്രതിനിധികളുമൊത്ത് വത്തിക്കാനിൽ, 08/01/2024 ഫ്രാൻസീസ് പാപ്പാ നയതന്ത്രപ്രതിനിധികളുമൊത്ത് വത്തിക്കാനിൽ, 08/01/2024  (VATICAN MEDIA Divisione Foto)

പരിശുദ്ധ സിംഹാസനവും ലോകരാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധം!

നാടുകൾക്കു പുറമെ, യൂറോപ്യൻ സമിതി, സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട എന്നിവയും അന്താരാഷ്ട്ര സംഘടനകളും പരിശുദ്ധസിംഹാസനവുമായി നയതന്ത്രബന്ധം പുലർത്തുന്നുണ്ട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിലവിൽ, പരിശുദ്ധ സിംഹാസനം 184 നാടുകളുമായി പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചിരിക്കുന്നു.

പരിശുദ്ധസിംഹാസനവുമായി നയതന്ത്രബന്ധമുള്ള നാടുകളുടെയും സംഘടനകളുടെയും സ്ഥാനപതികളുൾപ്പടെയുള്ള നയതന്ത്രപ്രതിനിധികളെ, പതിവനുസരിച്ച്, പുതുവത്സരാശംസകൾ കൈമാറുന്നതിന് ഫ്രാൻസീസ് പാപ്പാ തിങ്കളാഴ്ച (08/01/24) വത്തിക്കാനിൽ സ്വീകരിച്ചതിനോടനുബന്ധിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, അഥവാ, പ്രസ്സ് ഓഫിസ് പുറത്തുവിട്ട ഒരു കുറിപ്പിലാണ് ഈ വിവരം ഉള്ളത്.

രാഷ്ട്രങ്ങൾക്കു പുറമെ യൂറോപ്യൻ സമിതി, സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട എന്നിവയ്ക്കും പരിശുദ്ധസിംഹാസനവുമായി നയതന്ത്രബന്ധമുണ്ട്. കൂടാതെ അറബിനാടുകളുടെ സഖ്യം, ഐക്യരാഷ്ട്രസംഘടനയുടെ ഘടക സംഘടനകളിൽ ഒന്നായ അഭയാർത്ഥികൾക്കായുള്ള ഉന്നതസമിതി, കുടിയേറ്റകാര്യങ്ങൾക്കായുള്ള അന്താരാഷ്ട്രസംഘടന എന്നിവയും പരിശുദ്ധസിംഹാസനവുമായി നയതന്ത്രബന്ധം പുലർത്തുന്നു.

കഴിഞ്ഞ വർഷം, അതായത്, 2023 ഫെബ്രുവരിയിൽ പരിശുദ്ധ സിംഹാസനം ഒമാനുമായി പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2024, 18:36