ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ഒരു സമ്മേളനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വൈദ്യശാസ്ത്രത്തിൽ മാനുഷ്യനെ പരീക്ഷണവിധേയനാക്കുന്നതിൻറെ നൈതികതയെ അധകരിച്ചുള്ള ഹെൽസിങ്കി പ്രഖ്യാപനത്തിൻറെ ഭേദഗതിയെ സംബന്ധിച്ച ഒരു സമ്മേളനം ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി സംഘടിപ്പിക്കും.
ജനുവരി 18, 19 തീയതികളിൽ വത്തിക്കാനിലായിരിക്കും ഈ ദ്വദിന സമ്മേളനം.
ലോക വൈദ്യശാസ്ത്ര സംഘടനയുടെയും (WMA) അമേരിക്കൻ വൈദ്യശാസ്ത്ര സംഘടനയുടെയും (AMA) സഹകരണത്തോടെയാണ് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. വൈദ്യശാസ്ത്ര ഗവേഷണം, വിഭവ ദൗർല്ലഭ്യമുള്ളിടങ്ങളിലെ പരീക്ഷണം എന്നിവയിൽ കേന്ദ്രീകൃതമായിരിക്കും ഈ സമ്മേളനം.
വൈദ്യശാസ്ത്രത്തിൽ മാനവപരീക്ഷണത്തിൻറെ നൈതികതയെ അധകരിച്ചുള്ള മാർഗ്ഗനിർദ്ദേശിക തയ്യാറാക്കപ്പെട്ടത് 1964-ൽ, ഫിൻലാൻറിൻറെ തലസ്ഥാനമായ ഹെൽസിങ്കിയിൽ ആഗോള വൈദ്യശാസ്ത്ര സമതിയുടെ പൊതുസമ്മേളനത്തിലാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: