ആഫ്രിക്കൻ രാജ്യമായ സാവോ തോമേ പ്രിൻചിപ്പെയിൽ 2023 ൽ നടന്ന യുവജനസംഗമം ആഫ്രിക്കൻ രാജ്യമായ സാവോ തോമേ പ്രിൻചിപ്പെയിൽ 2023 ൽ നടന്ന യുവജനസംഗമം   (Melba de Ceita)

വത്തിക്കാനും, സാവോ തോമേ പ്രിൻചിപ്പെ രാഷ്ട്രവും തമ്മിൽ ഉടമ്പടി ഒപ്പുവച്ചു

ആഫ്രിക്കൻ രാജ്യമായ സാവോ തോമേ പ്രിൻചിപ്പെയും, വത്തിക്കാനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഉടമ്പടികൾ അംഗീകരിച്ചുകൊണ്ട് ഇരുരാഷ്ട്രങ്ങളും ജനുവരി ഇരുപത്തിയൊമ്പതാം തീയതി കരാറിൽ ഒപ്പുവച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ രാജ്യമായ സാവോ തോമേ പ്രിൻചിപ്പെയും, വത്തിക്കാനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഉടമ്പടികൾ അംഗീകരിച്ചുകൊണ്ട് ഇരുരാഷ്ട്രങ്ങളും ജനുവരി ഇരുപത്തിയൊമ്പതാം തീയതി കരാറിൽ ഒപ്പുവച്ചു. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികൾ സംബന്ധിച്ചു.

വത്തിക്കാൻ പ്രതിനിധിയായി സംസ്ഥാനങ്ങളുമായും അന്തർദേശീയ സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി, മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലഗെർ,സാവോ തോമേ പ്രിൻചിപ്പെ പ്രതിനിധിയായി വിദേശകാര്യ മന്ത്രി  മിസ്റ്റർ ഗാരെത്ത് എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.

ഇറ്റാലിയൻ, പോർച്ചുഗീസ് ഭാഷകളിൽ രൂപപ്പെടുത്തിയതും 28 കരാറുകൾ  ഉൾക്കൊള്ളുന്നതുമായ ഉടമ്പടി കത്തോലിക്കാ സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും നിയമപരമായ അംഗീകാരം സ്ഥാപിക്കുകയും, സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിൻ്റെ നിയമപരമായ ചട്ടക്കൂട് നിർവചിക്കുകയും ചെയ്യുന്നു.

സ്വന്തം സ്വാതന്ത്ര്യവും, സ്വയംഭരണവും കാത്തുസൂക്ഷിക്കുന്നതോടൊപ്പം, മനുഷ്യൻ്റെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിനായി സഹകരിച്ച് പ്രവർത്തിക്കാൻ രണ്ട് രാജ്യങ്ങൾക്കിടയിൽ  നിലനിൽക്കുന്ന സൗഹൃദത്തിൻ്റെയും, സഹകരണത്തിൻ്റെയും ബന്ധങ്ങളെയും  കരാർ കൂടുതൽ ദൃഢമാക്കുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 January 2024, 12:59