“കർത്താവിനായി 24 മണിക്കൂർ” പ്രാർത്ഥാനാചരണത്തിന് പാപ്പാ നേതൃത്വം നൽകും
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
തപസ്സു കാലത്തിലെ നാലാമത്തെ ഞായറാഴ്ച ജാഗരണത്തിലാണ് ഓരോ വർഷവും ഇത് ആചരിക്കുന്നത്. ഈ വർഷത്തെ ആപ്തവാക്യമായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തത് റോമാക്കാർക്കെഴുതിയ ലേഖനത്തിലെ ആറാമധ്യായത്തിൽ നിന്നുള്ള “പുതുജീവിതത്തിലേക്കു നടക്കുക“ എന്ന വിഷയമാണ്.
ഉയിർപ്പു തിരുനാളിന് ഒരുക്കമായി വെള്ളിയാഴ്ച വൈകിട്ട് തുടങ്ങി ശനിയാഴ്ച മുഴുവൻ ദിവസവും സഭാ സമൂഹങ്ങൾ പള്ളികൾ മുഴുവൻ തുറന്നിടാനും, വിശ്വാസികൾക്ക് ആരാധനയ്ക്കും കുമ്പസാരത്തിനുമുള്ള സൗകര്യമൊരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷത്തെ “കർത്താവിനായുള്ള 24 മണിക്കൂർ” ജൂബിലിക്ക് ഒരുക്കമായുള്ള പ്രാർത്ഥനാ വർഷത്തിൻ വരുന്നതിനാൽ പ്രാർത്ഥനയ്ക്കും അനുരഞ്ജനത്തിനുമുള്ള അവസരമായിരിക്കും.
കഴിഞ്ഞ വർഷം മുതൽ റോമിലെ ഏതെങ്കിലും ഒരു ഇടവകയിൽ ഫ്രാൻസിസ് പാപ്പാ ഭക്തകൃത്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഈ വർഷവും റോമിലെ വിശുദ്ധ പിയൂസ് അഞ്ചാമന്റെ നാമത്തിലുള്ള ഇടവകയിലാണ് പാപ്പാ വെള്ളിയാഴ്ച വൈകുന്നേരം തിരുക്കർമ്മങ്ങൾ നടത്തുക. പാപ്പായും വിശ്വാസികൾക്കായി അനുരഞ്ജന ശുശ്രൂഷ നടത്തും.
ദേവാലയങ്ങളുടെ തുറന്നിട്ട വാതിൽ ദൈവത്തിന്റെ കരുണാദ്ര സ്നേഹത്തിന്റെ പ്രതീകമാണ്. “കർത്താവിനുള്ള 24 മണിക്കൂർ”നു വേണ്ടി സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തിപരവും സാമൂഹികവുമായ പ്രാർത്ഥനാസഹായികൾ പല ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ താഴെ കാണുന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
http://www.evangelizatio.va/content/pcpne/it/attivita/24ore/24-ore-per-il-signore2024/sussidio.html.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: