വിശുദ്ധ നാടിനു വേണ്ടി സഹായാഭ്യർത്ഥന, കർദ്ദിനാൾ ഗുജെറോത്തി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജനങ്ങൾ ദുരിതമനുഭവിക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന വിശുദ്ധ നാടിനുവേണ്ടി പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി സഹായം അഭ്യർത്ഥിക്കുന്നു.
അനുവർഷം ദുഃഖ വെള്ളിയാഴ്ച ദേവാലയങ്ങളിലെ കാഴ്ചപ്പണം വിശുദ്ധനാടിനു വേണ്ടി പ്രത്യേകം നീക്കിവയ്ക്കുന്ന പതിവനുസരിച്ച് ഇക്കൊല്ലം കൂടുതൽ ഉദാരമായി സംഭാവന ചെയ്യാൻ വിശ്വാസികളെ ക്ഷണിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം 58 കോടി 50 ലക്ഷത്തിൽപ്പരം രൂപയ്ക്കു തുല്യമായ ഒരു തുക, അതായത് 65 ലക്ഷത്തിലേറെ യൂറോ സമാഹരിച്ചുവെന്ന് പൗരസ്ത്യ സഭകൾക്കായുള്ള സംഘം വെളിപ്പെടുത്തി. ആഗോള സഭയുടെ ഐക്യദാർഢ്യത്തിൻറെ പ്രതിഫലനമായ ഈ തുക ജറുസലേം, പലസ്തീൻ, ഇസ്രായേൽ, ജോർദ്ദാൻ, സൈപ്രസ്, സിറിയ, ലെബനൻ, ഈജിപ്റ്റ്, എത്യോപ്യ, എരിത്രേയ, തുർക്കി, ഇറാൻ, ഇറാക്ക് എന്നിവിടങ്ങളിലെ അജപാലന-വിദ്യഭ്യാസപരമായ സംവിധാനങ്ങൾക്കായുള്ളതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: