മദ്ധ്യപൂർവ്വദേശത്ത് പ്രത്യാശയുടെ കിരണങ്ങൾ വീശുന്നു, കർദ്ദിനാൾ പരോളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യപൂർവ്വദേശത്ത് ഉണ്ടായിരിക്കുന്ന നീക്കങ്ങൾ വെടിനിറുത്തലിലേക്കു നയിക്കുമെന്ന പ്രത്യാശ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പ്രകടിപ്പിക്കുന്നു.
ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ നിയന്ത്രണത്തിലുള്ള ടെലെവിഷൻ ചാനലായ ടിവി 2000-നനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം മദ്ധ്യപൂർവ്വദേശത്തെ സംഘർഷാവസ്ഥയെക്കുറിച്ച് പരാമർശിക്കുകയായിരുന്നു.
നയതന്ത്രതലത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ വെടിനിറുത്തലിനും മാനവിക സഹായങ്ങൾ ജനങ്ങൾക്കെത്തിക്കുന്നതിനും വഴിതുറക്കുമെന്ന വിശ്വാസം കർദ്ദിനാൾ പ്രകടിപ്പിച്ചു. ഭക്ഷണം, മരുന്നുകൾ, വൈദ്യസഹായം എന്നിവയുടെ വിതരണം അതിലോലമായ ഒരു കാര്യമാണെന്ന വസ്തുത അദ്ദേഹം അനുസ്മരിച്ചു. ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികൾക്കു നേരെ ഇസ്രായേൽ സൈന്യം വ്യാഴാഴ്ച (209/02/24) നടത്തിയ ആക്രമണത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെടുകയും എഴുനൂറിലേർപ്പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ തെക്കൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് മറുപടിയെന്നോണമാണ് ഇസ്രായേൽ ഗാസയിൽ സൈനികനടപടികൾ ആരംഭിച്ചത്. ഹമാസ് ഭീകരരുടെ ആ ആക്രമണത്തിൽ ആയിരത്തി ഇരൂനൂറോളംപേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: