തിരയുക

സന്ന്യാസിനിസഹോദരി റൊബേർത്ത ത്രെമരേല്ലി, തിരുബാല പ്രേഷിതസഖ്യത്തിൻറെ പൊതുകാര്യദർശി കുട്ടികൾക്കിടയിൽ സന്ന്യാസിനിസഹോദരി റൊബേർത്ത ത്രെമരേല്ലി, തിരുബാല പ്രേഷിതസഖ്യത്തിൻറെ പൊതുകാര്യദർശി കുട്ടികൾക്കിടയിൽ 

യേശുക്രിസ്തു നമ്മുടെ ജീവിതത്തിലെ വിശ്വസ്തനായ ഏറ്റം ഉദാത്ത സുഹൃത്ത്!

പൊന്തിഫിക്കൽ തിരുബാല പ്രേഷിതസഖ്യത്തിൻറെ പൊതുകാര്യദർശിയായി സേവനമനുഷ്ഠിക്കുന്ന സന്ന്യാസിനിസഹോദരി റൊബേർത്ത ത്രെമരേല്ലി വിശുദ്ധ വാരത്തോടനുബന്ധിച്ചു നല്കിയ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ഹൃദയത്തിൽ പ്രഥമ സ്ഥാനം കല്പിക്കേണ്ട വിശ്വസ്ത സുഹൃത്താണ് യേശു നാഥനെന്ന് പൊന്തിഫിക്കൽ തിരുബാല പ്രേഷിതസഖ്യത്തിൻറെ പൊതുകാര്യദർശിയായി സേവനമനുഷ്ഠിക്കുന്ന സന്ന്യാസിനിസഹോദരി റൊബേർത്ത ത്രെമരേല്ലി.

തിരുവുത്ഥാനത്തിരുന്നാളിനുള്ള സവിശേഷ ഒരുക്കത്തിൻറെ സമയമായ വിശുദ്ധവാരത്തിലേക്കു കടക്കുന്നതിനോടനുബന്ധിച്ച്, പ്രേഷിതരായ കുഞ്ഞുങ്ങൾക്കായി വരമൊഴിയായും വീഡിയൊവഴിയും  നല്കിയ ഒരു സന്ദേശത്തിലാണ് സിസ്റ്റർ റൊബേർത്ത ദൈവം നമ്മളുമായി ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടിയെക്കുറിച്ചും നമുക്ക് അവിടത്തെ ഹൃദയത്തിൽ കൽപ്പിക്കപ്പെട്ടിരിക്കുന്ന സവിശേഷ സ്ഥാനത്തെക്കുറിച്ചും പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

യേശു നമ്മെ ഒരിക്കലും കൈവിടില്ലെന്നും നമ്മെ തനിച്ചാക്കില്ലെന്നും സന്ദേശത്തിൽ വിശദീകരിക്കുന്ന സിസ്റ്റർ റൊബേർത്ത നമ്മുടെ ജീവിതത്തിലുള്ള അവിടത്തെ അവിരാമ സാന്നിധ്യത്തിന് നാം പ്രാർത്ഥന വഴി അവിടത്തേക്ക് നന്ദി പ്രകാശിപ്പിക്കുകയും അവിടത്തെ സ്തുതിക്കുകയും ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു.

ദൈവവചന ശ്രവണപാരായണങ്ങളിലൂടെ നമുക്ക് ദൈവത്തിനു നമ്മോടുള്ള വിസ്മയകരമായ സ്നേഹവും കരുതലും അനുഭവിച്ചറിയാൻ കഴിയുമെന്നും സിസ്റ്റർ റൊബേർത്ത തിരുബാല പ്രേഷിതസഖ്യത്തിലെ കുഞ്ഞുങ്ങളോടു പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2024, 12:45