വത്തിക്കാനിൽ ഓശാനഞായർ ആഘോഷം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ ഓശാനഞായർ തിരുക്കർമ്മങ്ങൾ മാർപാപ്പാ നയിക്കും.
ഇരുപത്തിനാലാം തീയതി (24/03/24) ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10-മണിക്കായിരിക്കും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ ആരംഭിക്കുക.
പീഢാസഹനമരണത്തിനു മുമ്പ് യേശു ജറുസലേമിൽ പ്രവേശിക്കുന്നതിൻറെ, യേശുവിൻറെ രാജകീയ പ്രവേശത്തിൻറെ, ഓർമ്മയാചരിച്ചുകൊണ്ട് നാം വിശുദ്ധവാരത്തിലേക്കു കടക്കുന്ന ഓശാനത്തിരുന്നാളിൽ വത്തിക്കാനിൽ കുരുത്തോലകളും ഒലിവുശാഖകളും ഏന്തിയുള്ള പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരിൽ അൾത്താര ശുശ്രൂഷകർക്കും നാനൂറോളം കുരുത്തോല-ഒലിവുചില്ലവാഹകർക്കും പുറമെ മുപ്പതോളം കർദ്ദിനാളന്മാർ, ഇരുപത്തിയഞ്ചു മെത്രാന്മാർ, തുടങ്ങിയവരും ഉണ്ടാകും.
ഓശാനഞായർ മുതൽ ഉത്ഥാനത്തിരുന്നാൾ വരെയുള്ള ദിനങ്ങളിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയും ബസിലിക്കാങ്കണവും അലങ്കരിക്കാൻ ഉപയോഗപ്പെടുത്തുന്ന പുഷ്പങ്ങളും പൂച്ചെടികളും ഇറ്റലിയിലും ഹോളണ്ടിലും നിന്നുള്ളവയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: