അർജന്റീനിയൻ പാഡൽ ചാമ്പ്യൻ ഫെർണാണ്ടോ ബെലാസ്റ്റെഗുവിൻ അന്താരാഷ്ട്ര കായിക ദിനത്തിൽ വത്തിക്കാനിൽ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വത്തിക്കാൻ അത്‌ലറ്റിക്‌സിലെ അംഗങ്ങളാണ് അർജന്റീനിയൻ പാഡൽ ചാമ്പ്യൻ ഫെർണാണ്ടോ ബെലാസ്റ്റെഗ്വിനെ സ്വാഗതം ചെയ്‌തത്. ബെലാസ്റ്റെഗ്വിന്റെ സാന്നിധ്യം ഐക്യദാർഢ്യവും ഉൾപ്പെടുത്തലും വളർത്തുന്നതിൽ കായിക വിനോദത്തിനുള്ള പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി.
ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിൽ ബെലാസ്റ്റെഗ്വിൻ ആദ്യമായി സന്ദർശിച്ചത് ചെറിയ കുട്ടികളുള്ള നിരാലംബരരായ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിന് പേരുകേട്ട "സാന്താ മാർത്ത" പീഡിയാട്രിക് ക്ലിനിക്കാണ്.
ക്ലിനിക്കിന്റെ ഡയറക്ടറായ സിസ്റ്റർ അന്ന ലൂയിസ റിസെല്ലോ, വത്തിക്കാൻ അത്‌ലറ്റിക്‌സ് വൈസ് പ്രസിഡന്റ് വാലന്റീന ജിയാകോമെറ്റിയോടൊപ്പം സന്ദർശനത്തിന് നന്ദി രേഖപ്പെടുത്തി. തുറന്ന സമീപനത്തിന്റെയും പിന്തുണയുടെയും സാമൂഹിക മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതിൽ കായികരംഗത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
എക്കാലത്തെയും മികച്ച പാഡൽ കളിക്കാരനായ ബെലാസ്റ്റെഗ്വി൯, ഐക്യദാർഢ്യവും ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നതിൽ കായിക വിനോദത്തിന്റെ, പ്രത്യേകിച്ച് പാഡലിന്റെ, പ്രധാന്യം എടുത്തുകാണിച്ചു.
സ്പോർട്ട്സിലെ സമാനതകളില്ലാത്ത വൈദഗ്ധ്യം കൊണ്ട്, തുടർച്ചയായി 16 വർഷമായി ഒന്നാം റാങ്ക് നിലനിർത്തി പോരുന്ന ബെലാസ്റ്റെഗ്വിൻ, വൈകല്യമുള്ളവരെയും ദുർബ്ബലമായ സാഹചര്യങ്ങളിലുള്ളവരെയും സംയോജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു.
ഓട്ടിസം, ഡൗൺ സിൻഡ്രോം എന്നിവ ബാധിച്ച യുവാക്കളെയും അവരുടെ കുടുംബങ്ങളെയും കായിക വിനോദത്തിലൂടെ ഐക്യത്തിന്റെ ആഘോഷത്തിനായി വത്തിക്കാൻ അത്‌ലറ്റിക്‌സ് അടുത്തിടെ സംഘടിപ്പിച്ച പാഡൽ മത്സരങ്ങളോടനുബന്ധിച്ചായിരുന്നു സന്ദർശനം.
വത്തിക്കാൻ സന്ദർശത്തിലെ അനുഭവം കൂടുതൽ സമ്പന്നമാക്കിക്കൊണ്ട്, വത്തിക്കാൻ പാഡൽ ഉദ്യോഗസ്ഥർ, അലസാന്ദ്ര ടർക്കോ, ബാർബറ കരൂസി, ഫാബ്രിസിയോ പെലോനി എന്നിവരോടൊപ്പം ബെലാസ്റ്റെഗുയിൻ വത്തിക്കാൻ ഉദ്യാനങ്ങളും വിശുദ്ധ പത്രോസിന്റെ ബസിലിക്കയും സന്ദർശിച്ചു.
ബെലാസ്റ്റെഗിന്റെ സന്ദർശനം കായികക്ഷമതയെ ആഘോഷിക്കുക മാത്രമല്ല, സാമൂഹിക ഐക്യത്തിനും സാഹോദര്യത്തിനും സ്പോർട്ട്സിന്റെ ശക്തി ഉപയോഗപ്പെടുത്താനുള്ള വത്തിക്കാന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: