തിരയുക

ഫ്രാൻസീസ് പാപ്പാ 9 അംഗ കർദ്ദിനാൾ സമിതിയുമൊത്ത്  (05/02/24) ഫ്രാൻസീസ് പാപ്പാ 9 അംഗ കർദ്ദിനാൾ സമിതിയുമൊത്ത് (05/02/24)  (Vatican Media)

കർദ്ദിനാൾ ഉപദേശക സംഘത്തിൻറെ യോഗം വത്തിക്കാനിൽ!

കർദ്ദിനാൾ ഉപദേശക സമിതിയു ഫ്രാൻസീസ് പാപ്പായുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. തിങ്കളാഴ്ചയാണ് ഈ യോഗം ആരംഭിച്ചത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭാഭരണത്തിലും റോമൻകൂരിയാനവീകരണത്തിലും പാപ്പായെ സഹായിക്കുന്നതിനുള്ള ഒമ്പതംഗ കർദ്ദിനാൾ സമിതിയുടെ (C9) സമ്മേളനം വത്തിക്കാനിൽ പാപ്പായുടെ അദ്ധ്യക്ഷതയിൽ ചേർന്നു. തിങ്കളാഴ്ച ആരംഭിച്ച ഈ സമ്മേളനം ചൊവ്വാഴ്ചയും തുടർന്നു.

2013 സെപ്റ്റംബർ 28-നാണ് ഫ്രാൻസീസ് പാപ്പാ ഈ കർദ്ദിനാൾ ഉപദേശകസമിതിക്ക് രൂപം നല്കിയത്. ഇതിൻറെ പ്രഥമ സമ്മേളനം 2013 ഒക്ടോബർ 1-നായിരുന്നു.

ബോംബെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഈ ഉപദേശകസമിതിയിൽ അംഗമാണ്. വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ, വത്തിക്കാൻ നഗരത്തിനും ഭരണകാര്യാലയത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടൊ വേർഗെസ് അൽസാഗ, കോംഗൊയിലെ കിൻഷാസ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിദൊളിൻ അമ്പോംഗൊ ബെസുംഗൂ, അമേരിക്കൻ ഐക്യനാടുകളിലെ ബോസ്റ്റൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഷോൻ പാട്രിക് ഒ മാല്ലീ, സ്പെയിനിലെ ബർസെല്ലോണ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഹുവാൻ ഹൊസേ ഒമേല്ല ഒമേല്ല, കാനഡയിലെ ക്ബെക് അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജെറാൾഡ് ലക്രോയ്, ലക്സംബർഗ് ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോൺ ക്ലോഡ് ഹൊള്ളെറിക്, ബ്രസീലിലെ സാവൊ സാർവദോർ ദ ബഹീയ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ സേർജൊ ദ റോഷ എന്നിവരാണ് ഇതര അംഗങ്ങൾ. ബിഷപ്പ് മാർക്കൊ മെല്ലീനൊയാണ് ഈ ഒമ്പതംഗ കർദ്ദിനാൾ ഉപദേശകസമിതിയുടെ കാര്യദർശി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2024, 12:22