തിരയുക

റോമിലെ ലാറ്ററൻ സർവകലാശാല റോമിലെ ലാറ്ററൻ സർവകലാശാല 

"ജനാധിപത്യം, അധികാരം, പൊതുനന്മ" റോമിൽ വട്ടമേശസമ്മേളനം

ജനാധിപത്യരാജ്യങ്ങൾ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളും, വെല്ലുവിളികളും, അപകടസ്ഥിതികളും ചൂണ്ടിക്കാണിച്ചുകൊണ്ട്, റോമിലെ ലാറ്ററൻ സർവകലാശാലയിൽ വച്ചു ഏപ്രിൽ മാസം ഇരുപത്തിനാലാം തീയതി വട്ടമേശസമ്മേളനം സംഘടിപ്പിക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജനാധിപത്യരാജ്യങ്ങൾ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളും, വെല്ലുവിളികളും, അപകടസ്ഥിതികളും ചൂണ്ടിക്കാണിച്ചുകൊണ്ട്, റോമിലെ ലാറ്ററൻ സർവകലാശാലയിൽ വച്ചു ഏപ്രിൽ മാസം ഇരുപത്തിനാലാം തീയതി വട്ടമേശസമ്മേളനം സംഘടിപ്പിക്കുന്നു.

ഒരു സമ്പൂർണ്ണ സംഭാഷണം കേവലം തന്ത്രപരമായ മനോഭാവമല്ല, മറിച്ച് ഒരു സമൂഹം ഉണ്ടാകാനുള്ള ആന്തരിക ആവശ്യകതയാണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വെരിത്താത്തിസ് ഗൗദിയും (Veritatis Gaudium) എന്ന അപ്പസ്തോലിക ഭരണഘടനയിലെ  വാക്കുകൾ അടിസ്ഥാനമാക്കിയാണ് ഒരു പൊന്തിഫിക്കൽ സർവകലാശാല ഇത്തരമൊരു വട്ടസമ്മേളനത്തിനു വേദിയാകുന്നത്.

നമ്മുടെ ജനാധിപത്യ രാജ്യങ്ങളുടെ ആരോഗ്യസ്ഥിതി എന്താണ്? ഒരു ജനാധിപത്യ സംവിധാനത്തിൽ എങ്ങനെ അധികാരം പ്രയോഗിക്കാം? പൊതുനന്മയിൽ എന്താണ് അടങ്ങിയിരിക്കുന്നത്, നമുക്ക് അത് എങ്ങനെ പിന്തുടരാനാകും? തുടങ്ങിയ ചോദ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കപ്പെടും.  വ്യക്തിത്വത്തിൻ്റെയും ജനകീയതയുടെയും രൂപങ്ങളുടെ ആവിർഭാവവും , നൈതിക ആപേക്ഷികതയുടെ ആധിപത്യവുമെല്ലാം   ജനാധിപത്യ സ്ഥാപനങ്ങളെ അപകടത്തിലാക്കുന്ന   ഒരു സാഹചര്യത്തിൽ, ഈ ചോദ്യങ്ങൾക്ക് വ്യതിരിക്തമായ ഒരു പ്രാധാന്യമുണ്ട്.

വൈവിധ്യമാർന്ന ഒരു സമൂഹാന്തരീക്ഷത്തിൽ ക്രൈസ്തവ  സമൂഹത്തിന്റെ പങ്കു എന്താണെന്നുള്ളതും സമ്മേളനം ചർച്ച ചെയ്യും. സമ്മേളനത്തിൽ, വിവിധ  സർവകലാശാലകളിൽ നിന്നുള്ള വിദഗ്ദരും,  മറ്റു നിയമവിദഗഗ്ദരും  പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2024, 13:05