തിരയുക

കൊളംബിയയിൽ വൈദികർ സമൂഹബലിക്കായി പ്രദക്ഷിണമായി ബലിപീഠത്തിലേക്ക് കൊളംബിയയിൽ വൈദികർ സമൂഹബലിക്കായി പ്രദക്ഷിണമായി ബലിപീഠത്തിലേക്ക്   (AFP or licensors)

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമിൽ

സിനഡിന്റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രിൽ മാസം 29 മുതൽ മെയ് മാസം 2 വരെ റോമിൽ വച്ച് നടക്കുന്നു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗോള കത്തോലിക്കാ സഭയിൽ സിനഡിന്റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രിൽ മാസം 29 മുതൽ മെയ് മാസം 2 വരെ റോമിൽ വച്ച് നടക്കുന്നു. ഏകദേശം ഇരുനൂറോളം അംഗങ്ങളാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. എല്ലാ രാജ്യങ്ങളിൽ നിന്നും, വ്യക്തിഗത സഭകളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളാകും.

സിനഡ് സെക്രട്ടറിയേറ്റ്, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററി എന്നിവ സംയുക്തമായിട്ടാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.

സിനഡൽ സഭയുടെ മുഖം, ശിഷ്യരും പ്രേഷിതരും, സമൂഹരൂപീകരണവും പഠിപ്പിക്കലും എന്നീ മൂന്നുവിഷയങ്ങളിന്മേലാണ് ആദ്യമൂന്നു ദിവസങ്ങളിലെ ചർച്ചകൾ നടക്കുന്നത്. മെയ് മാസം രണ്ടാം തീയതി അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തും. ഒരു സിനഡൽ സഭാ രൂപീകരണത്തിൽ ഇടവകവികാരിമാരുടെ പങ്കിനെ പറ്റിയാണ് പ്രധാനമായും സമ്മേളനത്തിൽ പ്രതിപാദിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2024, 11:32