തിരയുക

മോൺസിഞ്ഞോർ ഗബ്രിയേലെ കാച്ച മോൺസിഞ്ഞോർ ഗബ്രിയേലെ കാച്ച  

സാങ്കേതികവിദ്യകൾ മാനുഷികനന്മയ്ക്കുവേണ്ടിയാകണം: മോൺസിഞ്ഞോർ ഗബ്രിയേലെ കാച്ച

ഐക്യരാഷ്ട്ര പൊതുസഭയുടെ 78-ാമത് സമ്മേളനത്തിൽ നിരായുധീകരണ കമ്മീഷന്റെ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള പ്രായോഗികകൂട്ടായ്മയുടെ ഉദ്ഘാടന വേളയിൽ പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച പ്രസ്താവന നടത്തി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഐക്യരാഷ്ട്ര പൊതുസഭയുടെ 78-ാമത് സമ്മേളനത്തിൽ നിരായുധീകരണ കമ്മീഷന്റെ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള പ്രായോഗികകൂട്ടായ്മയുടെ ഉദ്ഘാടന വേളയിൽ  പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച പ്രസ്താവന നടത്തി. തദവസരത്തിൽ പ്രയോഗികകൂട്ടായ്മയുടെ സമ്പൂർണ്ണ വിജയത്തിനായി പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ ആർച്ചുബിഷപ്പ് പ്രഖ്യാപിച്ചു.

"നമ്മുടെ അപാരമായ സാങ്കേതിക വികസനം, അതിന്റെ മറുപുറത്ത് ആവശ്യമായ മാനുഷിക ഉത്തരവാദിത്വം, മൂല്യങ്ങൾ, മനഃസാക്ഷി എന്നിവയുടെ വികസനത്തിന് ഊന്നൽ നൽകുന്നില്ലായെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് ആർച്ചുബിഷപ്പ് തൻെറ പ്രസ്താവന ആരംഭിച്ചത്. വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ അപകടസാധ്യതകൾ ആഗോള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും, അതിനാൽ അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന്  രാഷ്ട്രങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

അസമത്വങ്ങളും സംഘട്ടനങ്ങളും സൃഷ്ടിക്കാതെ നീതിയും സമാധാനവും ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യകളുടെ പ്രയോഗത്തിൽ മാത്രമേ യഥാർത്ഥ പുരോഗതി കണ്ടെത്താൻ കഴിയുകയുള്ളുവെന്ന് ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് രാഷ്ട്രങ്ങൾക്കിടയിൽ സുതാര്യതയും, വിശ്വസ്തതയും വളർത്തിയെടുക്കുവാൻ ഈ പ്രായോഗിക കൂട്ടായ്മ പരിശ്രമിക്കുമ്പോൾ, മനുഷ്യന്റെ അന്തസ് എന്നത് കേന്ദ്ര ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

ആയുധ സംവിധാനങ്ങൾ മൂലമുണ്ടാകുന്ന നാശത്തെ ഇല്ലാതാക്കുന്നതിന് അവയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം ഉറപ്പുവരുത്തണമെന്നും ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2024, 12:53