തിരയുക

ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ പനമായിൽ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ പനമായിൽ 

ആർച്ചുബിഷപ്പ് ഗാല്ലഗെർ പനമാ സന്ദർശിച്ചു!

രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻറ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ 1-4 വരെ തീയതികളിൽ പനമാ സന്ദർശനം നടത്തി. പരിശുദ്ധസിംഹാസനവും പനമായും തമ്മിലുള്ള നയതന്ത്രബന്ധത്തിൻറെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ചായിരുന്നു ഈ ചതുർദിന സന്ദർശനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻറ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ 1-4 വരെ തീയതികളിൽ (1-4/04/24) പനമാ സന്ദർശിച്ചു.

പരിശുദ്ധസിംഹാസനവും പനമായും തമ്മിലുള്ള നയതന്ത്രബന്ധത്തിൻറെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ചായിരുന്നു ഈ  ചതുർദിന സന്ദർശനം. പരിശുദ്ധസിംഹാനവും പനമായുമായുള്ള നയതന്ത്രബന്ധ ചരിത്രം 1923 വരെ പിന്നോട്ടുപോകുന്നതാണ്.

പരിശുദ്ധസിംഹാനവും പനമായുമായുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ച ചർച്ച, നയതന്ത്രബന്ധ ശതാബ്ദിയോടനുബന്ധിച്ച് ചെടി നടൽ ചടങ്ങ് എന്നിവയിൽ സംബന്ധിച്ച ആർച്ചുബിഷപ്പ് ഗാല്ലഗെർ അന്നാടിൻറെ പ്രസിഡൻറ് ലൗറെന്തീനൊ കൊർത്തീത്സൊ കോഹെനുമായും വിദേശകാര്യ മന്ത്രി ശ്രീമതി ജനയിന തെവ്വാനെയ് മെൻകോമൊയുമായും കൂടിക്കാഴ്ച നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2024, 12:05