ആർച്ചുബിഷപ്പ് എത്തോരെ  ബാലെസ്ട്രെറോ ആർച്ചുബിഷപ്പ് എത്തോരെ ബാലെസ്ട്രെറോ 

ആരോഗ്യം സാർവത്രിക അവകാശമാണ്: ആർച്ചുബിഷപ്പ് എത്തോരെ ബാലെസ്ട്രെറോ

അപ്പസ്തോലിക ന്യൂൺഷ്യോയും ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം പ്രതിനിധിയുമായ ആർച്ചുബിഷപ്പ് എത്തോരെ ബാലെസ്ട്രെറോ, 77-ാമത് ലോകാരോഗ്യ അസംബ്ലിയിൽ സംബന്ധിച്ചു സംസാരിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

അപ്പസ്തോലിക ന്യൂൺഷ്യോയും ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥിരം പ്രതിനിധിയുമായ ആർച്ചുബിഷപ്പ് എത്തോരെ  ബാലെസ്ട്രെറോ, 77-ാമത് ലോകാരോഗ്യ അസംബ്ലിയിൽ സംബന്ധിച്ചു  സംസാരിച്ചു. സമ്മേളനത്തിന്റെ പ്രധാന പ്രമേയമായ ' എല്ലാവർക്കും ആരോഗ്യം' എന്ന ആശയത്തിലൂന്നിയാണ് ആർച്ചുബിഷപ്പ് പ്രസ്താവന നടത്തിയത്.  ആരോഗ്യത്തിൻ്റെ പശ്ചാത്തലത്തിൽ, കൂട്ടായ പരിശ്രമങ്ങളും, ഐക്യദാർഢ്യവും ഏറെ പ്രധാനപ്പെട്ടതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ജീവിതത്തിൻ്റെ പവിത്രതയുടെയും ഓരോ മനുഷ്യരുടെയും അനിഷേധ്യമായ അന്തസ്സിൻ്റെയും അടിസ്ഥാനത്തിൽ ഒരു പരിചരണ സംസ്കാരം സാക്ഷാത്ക്കരിക്കണമെന്ന് ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആർച്ചുബിഷപ്പ് പറഞ്ഞു. ഇക്കാര്യത്തിൽ, ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും തുല്യതയും ഐക്യദാർഢ്യവും യാഥാർത്ഥ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളെ പരിശുദ്ധസിംഹാസനം പിന്തുണയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു.

ആരോഗ്യം ഒരു ഉപഭോക്തൃ നന്മയല്ല, മറിച്ച് ഒരു സാർവത്രിക അവകാശമാണ്. അതിനാൽ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം സാധാരണക്കാരന്റെ അവകാശമാണെന്നും, ഔദാര്യം അല്ല എന്നും ആർച്ചുബിഷപ്പ് ഉപസംഹാരമായി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2024, 12:39