ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ (ഫയൽ ചിത്രം). ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ (ഫയൽ ചിത്രം). 

പരിശുദ്ധ സിംഹാസനം: സായുധ സംഘർഷങ്ങളിലെ ഇരകളെ കുറിച്ചും മാനുഷിക സഹായ ഉപരോധങ്ങളെക്കുറിച്ചുള്ള ആശങ്ക വെളിപ്പെടുത്തി

സംഘർഷ മേഖലകളിൽ മാനുഷിക സഹായം തടസ്സപ്പെടുന്നതും മാനുഷിക സഹായമെത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതും "വലിയ ആശങ്ക" ഉളവാക്കുന്നുവെന്ന് പരിശുദ്ധ സിംഹാസനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

മെയ് 22ആം തിയതി ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ നടത്തിയ സായുധ സംഘട്ടനങ്ങളിൽ സിവിലിയന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള തുറന്ന ചർച്ചയിലാണ് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചു ബിഷപ്പ് ഗബ്രിയേലെ കാച്ചാ ഇക്കാര്യം തുറന്നു പറഞ്ഞത്.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ ബഹുമാനിക്കാൻ ആഹ്വാനം ചെയ്ത വത്തിക്കാൻ പ്രതിനിധി യുദ്ധത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നവർക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളെയും മാനുഷിക, മെഡിക്കൽ ഉദ്യോഗസ്ഥർക്കെതിരായ "വിവേചനരഹിതമായ ആക്രമണങ്ങളെയും" അപലപിച്ചു.

സംഘർഷങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങളുടെ "ഏറ്റവും വലിയ ആഘാതം" സാധാരണ ജനങ്ങളാണ് അനുഭവിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് കാച്ചാ ഊന്നിപ്പറഞ്ഞു. ആധുനിക യുദ്ധം ഇപ്പോൾ യുദ്ധഭൂമിയിൽ "മാത്രമായി" ഒതുങ്ങുന്നിലല്ലെന്നും പൊതുജനങ്ങൾക്കായുള്ള അടിസ്ഥാന സംവിധാനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയെ ബാധിക്കുന്നുവെന്നും ഇത് നിരപരാധികളും പ്രതിരോധമില്ലാത്തവരുമായ സാധാരണ ജനങ്ങളുടെ ജീവിതത്തെ ക്രമാതീതമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ, "സംഘർഷ മേഖലകളിലെ ആരാധനാലയങ്ങൾ പ്രത്യേകിച്ചും സംരക്ഷിക്കുക" കാരണം ഇത് "ആവശ്യമുള്ളവർക്ക് സഹായത്തിന്റെയും സംരക്ഷണത്തിന്റെയും" സംവിധാനമായാണ് വർത്തിക്കുന്നത് എന്ന സന്ദേശവുമുണ്ടായിരുന്നു.

ആയുധങ്ങളുടെ ഉത്പാദനം, സംഭരണം, ഉപയോഗം എന്നിവ നിർത്തേണ്ടതിന്റെ നിർണ്ണായക പ്രാധാന്യവും പ്രസ്താവനയിൽ  അദ്ദേഹം അടിവരയിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 May 2024, 12:10