വത്തിക്കാനിലെത്തുന്ന തീർത്ഥാടകർ വത്തിക്കാനിലെത്തുന്ന തീർത്ഥാടകർ   (ANSA)

വിനോദസഞ്ചാരം സാഹോദര്യം വളർത്തുന്നു

സെപ്റ്റംബർ 27 ന് 45-ാമത് ലോക വിനോദ സഞ്ചാര ദിനമായി ആഘോഷിക്കുന്നു. തദവസരത്തിൽ, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററി, വിനോദ സഞ്ചാരം പ്രതിഫലിപ്പിക്കുന്ന സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും മൂല്യങ്ങൾ അടിവരയിട്ടുകൊണ്ട് ഒരു സന്ദേശം പ്രസിദ്ധീകരിച്ചു

അഡ്രിയാന മസോത്തി, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സെപ്റ്റംബർ 27 ന്  45-ാമത് ലോക വിനോദ സഞ്ചാര ദിനമായി ആഘോഷിക്കുന്നു. തദവസരത്തിൽ, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററി, വിനോദ സഞ്ചാരം പ്രതിഫലിപ്പിക്കുന്ന സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും മൂല്യങ്ങൾ അടിവരയിട്ടുകൊണ്ട് ഒരു സന്ദേശം പ്രസിദ്ധീകരിച്ചു. ഇത്തവണത്തെ ലോക വിനോദ സഞ്ചാര ദിനത്തിന്റെ തലക്കെട്ട് "ടൂറിസവും സമാധാനവും" എന്നതാണ്. ഏറെ പ്രശ്നങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ ഇത്തരമൊരു ആശയം വളരെ പ്രാധാന്യം അർഹിക്കുന്നുവെന്ന് സന്ദേശത്തിൽ എടുത്തു പറയുന്നു.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ യുദ്ധം കൊണ്ട് വരുന്ന അരക്ഷിതാവസ്ഥ നിരവധി ആളുകളുടെ ഉപജീവന മാർഗം പോലും തടസപ്പെടുത്തുന്ന സ്ഥിതി ഏറെ വേദനാജനകമാണെന്ന് സന്ദേശത്തിൽ പരാമർശിക്കുന്നു. സഭയിൽ വിനോദസഞ്ചാരവും തീർത്ഥാടനവും സമന്വയിപ്പിച്ചുകൊണ്ട് സമാധാനത്തിൻ്റെ സന്ദേശവാഹകരുടെ ശൃംഖല രൂപീകരിക്കുവാൻ ജീവിതം സമർപ്പിച്ചിരിക്കുന്ന വൈദികരെയും, സന്യസ്തരെയും സന്ദേശത്തിൽ പ്രത്യേകം സ്മരിക്കുന്നു.

അടുത്ത ഡിസംബർ 24-ന് ആരംഭിക്കുന്ന മഹാജൂബിലിയുടെ സവിശേഷതകളും സന്ദേശത്തിൽ അടിവരയിട്ടുപറയുന്നു.സമാധാനത്തിൻ്റെ ആവശ്യകത എല്ലാവരെയും അറിയിക്കുന്നതിനും, ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ സമാധാനപാലകരാകുവാനുള്ള വിളിയും ജൂബിലി വർഷത്തിൽ തീർത്ഥാടകർക്ക് നൽകുവാനുള്ള കർമ്മപദ്ധതികളും സന്ദേശത്തിൽ എടുത്തു പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2024, 12:42