ഗാസ കോൺഫറൻസിൽ ആർച്ച് ബിഷപ്പ് ദാൽ ടോസോ: സഹായങ്ങൾ എത്തിക്കലും വിതരണവും സാധ്യമാക്കണം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ജൂൺ 11ന് ചാവുകടലിന്റെ തീരത്ത് ജോർദ്ദാനും, ഈജിപ്തും, ഐക്യരാഷ്ട്രസഭയും സംയുക്തമായി സംഘടിപ്പിച്ച "പ്രവർത്തനാഹ്വാനം: ഗാസയ്ക്കുള്ള അടിയന്തര മാനുഷിക പ്രതികരണം" എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ജോർദ്ദാനിലെ അപ്പസ്തോലിക് നുൺഷിയോ ആർച്ച് ബിഷപ്പ് ജാൻ പിയെത്രൊ ദൽ ടോസോ പറഞ്ഞ വാക്കുകളാണിത്.
"മാനവികതയുടെ അടിസ്ഥാന തത്വം ഒരിക്കലും സൈനിക ലക്ഷ്യങ്ങളാലും തന്ത്രങ്ങളാലും അട്ടിമറിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യപ്പെടരുത്," അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ കത്തോലിക്കാ സംഘടനകൾ ഇതിനകം തന്നെ ഗാസയിലെ ജനങ്ങൾക്ക് പള്ളികളിൽ അഭയം നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. കാത്തലിക് റിലീഫ് സർവീസസുമായി സഹകരിച്ച് കാരിത്താസ് ജോർദ്ദാൻ 70 ട്രക്കുകൾ സഹായ വിതരണത്തിനായി സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: