വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രം  വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രം   (H. Raab)

ശാസ്ത്രലോകത്തിന് സംഭാവനകൾ നൽകിയ ഫാ.ലെമൈട്രെ അനുസ്മരണം വത്തിക്കാനിൽ

ബെൽജിയൻ ഭൗതികശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, പുരോഹിതനുമായിരുന്ന ജോർജസ് ഹെൻറി ജോസഫ് എഡ്വാർഡ് ലെമൈട്രെയുടെ അനുസ്മരണാർത്ഥം, വത്തിക്കാൻ ഗവേഷണകേന്ദ്രത്തിൽ, "തമോഗർത്തങ്ങൾ, ഗുരുത്വാകർഷണ തരംഗങ്ങൾ, സ്ഥല-കാല അസാധാരണത്വം", എന്ന പ്രമേയ അടിസ്ഥാനത്തിൽ ഒരു ശില്പശാല സംഘടിപ്പിക്കുന്നു. ജൂൺ മാസം 16 മുതൽ 21 വരെയാണ് സമ്മേളനം നടക്കുന്നത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ബെൽജിയൻ ഭൗതികശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, പുരോഹിതനുമായിരുന്ന ജോർജസ് ഹെൻറി ജോസഫ് എഡ്വാർഡ് ലെമൈട്രെയുടെ അനുസ്മരണാർത്ഥം, വത്തിക്കാൻ ഗവേഷണകേന്ദ്രത്തിൽ, "തമോഗർത്തങ്ങൾ, ഗുരുത്വാകർഷണ തരംഗങ്ങൾ, സ്ഥല-കാല അസാധാരണത്വം", എന്ന പ്രമേയ അടിസ്ഥാനത്തിൽ ഒരു ശില്പശാല സംഘടിപ്പിക്കുന്നു. ജൂൺ മാസം 16 മുതൽ 21 വരെയാണ് സമ്മേളനം നടക്കുന്നത്.  ശാസ്ത്രലോകത്തുനിന്നുള്ള നാൽപ്പത് വിദദ്ധർ പങ്കെടുക്കുന്ന ശിൽപ്പശാലയിൽ നോബൽ സമ്മാനജേതാക്കളായ ശാസ്ത്രജ്ഞരും സംബന്ധിക്കും.

പ്രപഞ്ചത്തിൻ്റെ പരിമിതികളില്ലാത്ത വികാസത്തെ പിന്തുണയ്ക്കുന്നയാളെന്ന നിലയിൽ,  പ്രപഞ്ചത്തെ മാറ്റമില്ലാത്തതായി കണക്കാക്കിയ ഐൻസ്റ്റീന്റെ  സിദ്ധാന്തങ്ങളെ തിരുത്തിയ ആളു കൂടിയാണ് ഫാ. ലെമൈട്രെ. ഭൗതിക പ്രപഞ്ചവും ആത്മീയതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പല സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുള്ള അദ്ദേഹം, 1927 -ൽ ആദിമ ആറ്റത്തിൻ്റെ സിദ്ധാന്തം പ്രസിദ്ധീകരിച്ചു. ഈ സിദ്ധാന്തമാണ് തുടർന്ന് മഹാവിസ്ഫോടന സിദ്ധാന്തം അഥവാ ബിഗ് ബാങ് സിദ്ധാന്തം എന്ന് അറിയപ്പെടുന്നത്. അതുപോലെ തന്നെ ആധുനിക ക്വാണ്ടസിദ്ധാന്തത്തിന്റെ മുന്നൊരുക്കം കൂടിയാണ് ലെമൈട്രിൻറെ പഠനങ്ങൾ.

സമകാലിക പ്രപഞ്ചശാസ്ത്രത്തിൽ, പുതിയ ഗവേഷണ ദിശകൾ തുറക്കുന്നതിനും, സൈദ്ധാന്തികവും നിരീക്ഷണപരവുമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു ഫലപ്രദമായ ഇടപെടൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ശില്പശാലയുടെ  ലക്ഷ്യം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2024, 12:44