പാപ്പായുടെ  ആഗോള  പ്രാർത്ഥനാ ജാലം, ഒരു ഫയൽ ചിത്രം പാപ്പായുടെ ആഗോള പ്രാർത്ഥനാ ജാലം, ഒരു ഫയൽ ചിത്രം  (Vatican Media)

പാപ്പായുടെ ആഗോള പ്രാർത്ഥനാ ജാലത്തിന് പുതിയ നിയമാവലി.

പാപ്പായുടെ ആഗോള പ്രാർത്ഥനാ ശൃംഖല 89 നാടുകളിലായി വ്യാപിച്ചിരിക്കുന്നു. ഇതിൻറെ മേൽ നോട്ടം ഈശോസഭയ്ക്കാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പായുടെ ആഗോള പ്രാർത്ഥനാ ജാലം എന്ന പ്രസ്ഥാനത്തിൻറെ പുതിയ ഭരണഘടന പാപ്പാ അഗീകരിച്ചു.

ജൂലൈ ഒന്നിന് ഫ്രാൻസീസ് പാപ്പാ അംഗീകാരം നല്കിയെങ്കിലും പുതിയ നിയമാവലി പരസ്യപ്പെടുത്തിയത് എട്ടാം തീയതി തിങ്കളാഴ്ചയാണ് (08/07/24). 89 നാടുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രാർത്ഥനാ ശൃംഖല ഈശോസഭയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.

ഓരോ മാസവും മാർപ്പാപ്പായുടെ പ്രാർത്ഥനാ നിയോഗം വിഡിയോ സന്ദേശമാക്കി പ്രചരിപ്പിക്കുന്നത് ഈ ഫൗണ്ടേഷനാണ്. 1844-ൽ ഫ്രാൻസിൽ ഫ്രാൻസീസ് സേവ്യർ ഗുത്രുലെ എന്ന ഈശോസഭാ വൈദികൻ പ്രാദേശിക യുവതീയുവാക്കൾക്കായി തുടക്കം കുറിച്ച് പ്രാർത്ഥനാപ്രസ്ഥാനമാണ് വികസിച്ച് ഇപ്പോൾ പാപ്പായുടെ ആഗോള പ്രാർത്ഥനാ ജാലം എന്ന പേരിൽ അറിയപ്പെടുന്നത്. 2020 നവംബർ 17-ന് ഫ്രാൻസീസ് പാപ്പായാണ് ഈ ഫൗണ്ടേഷനെ പൊന്തിഫിക്കൽ പ്രവർത്തനത്തിൻറെ ഭാഗമാക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2024, 17:45