തിരയുക

വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് 

സഭയിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് ‘ഘട്ടം ഘട്ടമായുള്ള’ സമീപനം: കർദ്ദിനാൾ ഫെർണാണ്ടസ്

ഒക്‌ടോബർ 18-ന് നടന്ന സിനഡ് പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് വിശ്വാസതിരുസംഘ ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ് ഔപചാരികമായ വിശദീകരണം നൽകി. സ്ത്രീകളുടെ നേതൃത്വപരമായ പങ്കു പ്രോത്സാഹിപ്പിക്കുന്നതിൽ സഭ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.

വത്തിക്കാൻ ന്യൂസ്

 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി, തിങ്കളാഴ്ച രാവിലെ സിനഡ് അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട്, വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, കഴിഞ്ഞയാഴ്ച നടന്ന സിനഡ് പ്രതിനിധികളുടെ യോഗത്തിൽ ‘വനിതാ ഡയക്കണേറ്റ്’ എന്ന വിഷയത്തിൽ താൻ ഹാജരാകാതിരുന്നത് ആരോഗ്യപരമായ ചില കാരണങ്ങൾ മൂലമാണെന്ന് വിശദീകരിച്ചു. അദ്ദേഹത്തിൻ്റെ അഭാവം വിഷയത്തിൽ താൽപ്പര്യക്കുറവ് കാണിക്കുന്നതുകൊണ്ടാണെന്നു ചില പത്രങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

ഒരു വിശാലമായ ആശയവിനിമയത്തിൻ്റെ ഭാഗമായി കർദ്ദിനാൾ ഈ വിഷയത്തെ അഭിസംബോധന ചെയ്യുകയും, ഈ വിഷയത്തെ സംബന്ധിച്ച പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ഉന്നയിക്കപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനുമായി ഒക്‌ടോബർ 24 ന് നടക്കുന്ന സമ്മേളനത്തിൽ താൻപങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കർദ്ദിനാൾ ഫെർണാണ്ടസിൻ്റെ അഭിപ്രായത്തിൽ, “ഇപ്പോൾ സ്ത്രീ ഡയക്കണേറ്റിൻ്റെ ചോദ്യം പാകമായിട്ടില്ല” എന്നുള്ള ഫ്രാൻസിസ് പാപ്പായുടെ ഉത്തരം തന്നെ ആവർത്തിച്ചു.

എന്നാൽ ഈ വിഷയം പഠിക്കുന്ന കമ്മീഷൻ ഭാഗികമായ നിഗമനങ്ങളിൽ എത്തിയിട്ടുണ്ടെന്നും , അത് ഉചിതമായ സമയത്ത് പരസ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ ഡീക്കൻമാരുടെ ചോദ്യം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും, സഭയിൽ സ്ത്രീകളുടെ പങ്ക് വർധിപ്പിക്കുന്നതിൽ പാപ്പാ അതീവ ശ്രദ്ധാലുവാണെന്ന് കർദ്ദിനാൾ ഫെർണാണ്ടസ് ഊന്നിപ്പറഞ്ഞു. സ്ഥാനാരോഹണത്തിൻ്റെ കൂദാശയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സഭയ്ക്കുള്ളിൽ സ്ത്രീകളുടെ നേതൃത്വത്തെ ഉയർത്താനുള്ള വഴികൾ അന്വേഷിക്കാൻ വിശ്വാസ തിരുസംഘ ഡിക്കാസ്റ്ററിയോട് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സഭയിലെ ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന വിശാലമായ പ്രശ്‌നത്തെ അഭിമുഖീകരിക്കാൻ വനിതാ ഡയകണേറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കില്ലെന്ന് കർദ്ദിനാൾ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു. സ്ത്രീകളെ കൂടുതൽ ഉൾപ്പെടുത്തുന്നതിനുള്ള തൻ്റെ ആഹ്വാനത്തിൻ്റെ ഭാഗമായി, വിശ്വാസ തിരുസംഘ ഡിക്കാസ്റ്ററിയുമായി സാക്ഷ്യങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ കർദിനാൾ ഫെർണാണ്ടസ് സിനഡ് അംഗങ്ങളോട്, പ്രത്യേകിച്ച് സ്ത്രീകളോട് അഭ്യർത്ഥിച്ചു.

അടിച്ചേൽപ്പിക്കപ്പെട്ട ഘടനകളുടെ ഫലമായിട്ടല്ല, മറിച്ച് ജനങ്ങളുടെ ആവശ്യങ്ങളും പരിശുദ്ധാത്മാവിൻ്റെ പ്രേരണയും കാരണം അവരുടെ സമൂഹത്തിൽ വിവിധ പങ്കുകൾ ഏറ്റെടുത്ത സ്ത്രീകളുടെ സാക്ഷ്യങ്ങളും അദ്ദേഹം പറഞ്ഞു.“യാഥാർത്ഥ്യം ആശയത്തേക്കാൾ ശ്രേഷ്ഠമാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു, സഭാ ജീവിതത്തിന് സ്ത്രീകളുടെ നിലവിലുള്ള സംഭാവനകളെ അംഗീകരിക്കേണ്ടതിൻ്റെയും സ്ഥിരീകരിക്കേണ്ടതിൻ്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2024, 11:52