നിയുക്ത കർദിനാൾ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെ നിയുക്ത കർദിനാൾ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെ 

ജോൺ ലാറ്ററൻ ബസിലിക്കയുടെ പുതിയ ആർച്ചുപ്രീസ്റ്റ് മോൺസിഞ്ഞോർ റെയ്ന

റോമൻ രൂപതയിലെ, പാപ്പായുടെ വികാരി ജനറൽ നിയുക്ത കർദിനാൾ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെയേ, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ പുതിയ ആർച്ചുപ്രീസ്റ്റായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

റോം രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ പുതിയ ആർച്ചുപ്രീസ്റ്റായി നിയുക്ത കർദിനാൾ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെയേ ഫ്രാൻസിസ് പാപ്പാ ഒക്ടോബർ മാസം ഇരുപത്തിയഞ്ചാം തീയതി നിയമിച്ചു. പാപ്പായുടെ വികാരി ജനറലായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.

ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച പുതിയ കർദിനാൾമാരിൽ ഒരാളായ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെ, ആർച്ചുബിഷപ്പ് എന്ന സ്ഥാനീയ നാമവും ഇതോടെ സ്വീകരിക്കും.

ആഗോളകത്തോലിക്കാസഭയുടെ തലവന്‍ എന്ന നിലയില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലാണ് വസിക്കുന്നതെങ്കിലും പാപ്പാ മെത്രാനായുള്ള റോം രൂപതയുടെ കത്തീദ്രല്‍, വിശുദ്ധ ജോണ്‍ലാറ്റന്‍ ബസിലിക്ക, സ്ഥിതി ചെയ്യുന്നത്, വത്തിക്കാന്‍ നഗരത്തിനു പുറത്ത്, 7 കിലോമീറ്ററോളം അകലെയാണ്. റോമാനഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്നും ഈ ബസിലിക്ക അറിയപ്പെടുന്നു.

ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള (archbasilica) ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമാരൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പായാണ് . ലളിത സുന്ദരമായ  ഈ മഹാദേവാലയത്തിന് 460 അടി നീളവും,  വീതി 240 അടിയുമാണ്.  യേശുവിന്‍റെ മുന്നോടിയായ സ്നാപക യോഹന്നാന്‍റെ നാമത്തില്‍ പ്രതിഷ്ഠിതമാണിത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2024, 14:37