ഗാസയ്ക്കു വേണ്ടി സിനഡംഗങ്ങളുടെ ധനസമാഹരണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവർ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്കായി ധനസമാഹരണം നടത്തി.
2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേൽ ജനതയ്ക്കെതിരെ കനത്ത ആക്രമണം നടത്തുകയും അനേകരെ വധിക്കുകയും ചെയ്തതിൻറെ വാർഷികദിനത്തിൽ ഫ്രാൻസീസ് പാപ്പായുടെ ആഹ്വാനപ്രകാരം ആചരിക്കപ്പെട്ട പ്രാർത്ഥനാ-ഉപവാസദിനത്തിൽ, ഏഴാം തീയതി തിങ്കളാഴ്ചയാണ് ഈ ധനസമാഹരണം നടന്നത്.
ലോകസമാധാനത്തിനായി പ്രാർത്ഥിക്കാനും ഉപവസിക്കാനും ഫ്രാൻസീസ് പാപ്പാ ആഹ്വാനം ചെയ്തതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട, ദാനധർമ്മമില്ലാതെ പ്രാർത്ഥനയും ഉപവാസവുമില്ലയെന്ന് ഈ ധനസമാഹരണത്തെ സംബന്ധിച്ച് പാപ്പായുടെ ഉപവിപ്രവർത്തന വിഭാഗം പുറപ്പെടുവിച്ച അറിയിപ്പ് പറയുന്നു. കിട്ടുന്ന തുക മുഴുവനും ഗാസ ഇടവകവികാരിക്ക് നേരിട്ട് അയച്ചുകൊടുക്കുമെന്നും അറിയിപ്പിലുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: