മെത്രാന്മാരുടെ പതിനാറാം സാധാരണ പൊതുസമ്മേളം, വത്തിക്കാനിൽ മെത്രാന്മാരുടെ പതിനാറാം സാധാരണ പൊതുസമ്മേളം, വത്തിക്കാനിൽ  (ANSA)

മെത്രാന്മാരുടെ സിനഡ്- മൂന്നാം ദിനം, രണ്ടാം പൊതുയോഗം !

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതു സമ്മേളനത്തിൻറെ രണ്ടാം പൊതുയോഗം വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായിരുന്ന ഒക്ടോബർ 4-ന് വെള്ളിയാഴ്ച വത്തിക്കാനിൽ നടന്നു.

സാൽവത്തോരെ ചെർണൂത്സി - ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതു സമ്മേളനത്തിൻറെ രണ്ടാം ഘട്ടം വത്തിക്കാനിൽ തുടരുന്നു.

വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായിരുന്ന ഒക്ടോബർ 4-ന് ഫ്രാൻസീസ് പാപ്പായുടെ നാമഹേതുകതിരുന്നാൾ ആയിരുന്നതിനാൽ പാപ്പായ്ക്കുള്ള തിരുന്നാൾ ആശംസകളോടെയാണ് രണ്ടാം പൊതുയോഗം അന്ന് ആരംഭിച്ചത്.

ഭാഷാടിസ്ഥാനത്തിൽ ചെറുഗണങ്ങളായി തിരിഞ്ഞു നടത്തിയ ചർച്ചകളിൽ നിന്നുരുത്തിരിഞ്ഞ കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു. ശുശ്രൂഷകൾ, ആരാധനാക്രമം, സംസ്കാരങ്ങളും മതങ്ങളുമായുള്ള സംഭാഷണം എന്നീ വിഷയങ്ങളെ സംബന്ധിച്ച 36  സ്വതന്ത്ര പ്രഭാഷണങ്ങൾ ഈ യോഗത്തിൽ നടന്നു.350-ലേറെപേർ അന്ന് സിനഡു യോഗത്തിൽ സംബന്ധിച്ചു.

ക്രസ്തുവിൻറെ ശരീരത്തിൻറെ പ്രതീകമായ അവതരിപ്പിക്കപ്പെട്ട സഭയിൽ ഭിന്ന ശുശ്രൂഷകളും വിവിധ സിദ്ധികളുമുള്ള അനേകം അംഗങ്ങളുണ്ടെന്ന വസ്തുത ഈ യോഗത്തിൽ പലവുരു ആവർത്തിക്കപ്പെട്ടു. ഈയൊരു പശ്ചാത്തലത്തിൽ സ്ത്രീകളുടെയും അൽമായരുടെയും പങ്കിനെക്കുറിച്ചുള്ള വിശകലനവും നടന്നു. സിദ്ധികളെല്ലാം സുപ്രധാനങ്ങളാണെങ്കിലും അവയെല്ലാം നിർബന്ധമായും ശുശ്രൂഷകളായിരിക്കണമെന്നില്ല എന്ന യാഥാർത്ഥ്യം ഈ യോഗം അടിവരയിട്ടു കാട്ടി.  ഒക്ടോബർ 2-നാരംഭിച്ച സിനഡു സമ്മേളനം ഈ മാസം 27 വരെ നീളും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2024, 12:37