തിരയുക

പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് എത്തോരെ ബാലെസ്ട്രെറോ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് എത്തോരെ ബാലെസ്ട്രെറോ 

ഡിജിറ്റൽമേഖലയിലെ പുരോഗതിയോട് സർഗ്ഗാത്മക സമീപനം ആവശ്യം: മോൺസിഞ്ഞോർ ബാലെസ്ട്രെറോ

ജനീവയിലെ ഐക്യരാഷ്ട്രസഭയുടെയും, മറ്റു അന്താരാഷ്ട്ര സംഘടനകളുടെയും, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് എത്തോരെ ബാലെസ്ട്രെറോ, ഐക്യരാഷ്ട്രസഭയുടെ ശാസ്ത്ര-സാങ്കേതിക സമിതിയുടെ ഇടക്കാല സമ്മേളനത്തിൽ സംബന്ധിച്ചു, പ്രസ്താവന നടത്തി.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഏറെ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിൽ, അവയോട് സർഗ്ഗാത്മകമായ ഒരു സമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്,  ജനീവയിലെ ഐക്യരാഷ്ട്രസഭയുടെയും, മറ്റു അന്താരാഷ്ട്ര സംഘടനകളുടെയും, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് എത്തോരെ ബാലെസ്ട്രെറോ, ഐക്യരാഷ്ട്രസഭയുടെ ശാസ്ത്ര-സാങ്കേതിക സമിതിയുടെ ഇടക്കാല സമ്മേളനത്തിൽ സംബന്ധിച്ചു, പ്രസ്താവന നടത്തി.

ഡിജിറ്റൽ പരിതസ്ഥിതിയുമായി ഇടപഴകുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യനിലനിൽപ്പിന്റെ അനിവാര്യ സ്പന്ദനങ്ങളെയെല്ലാം ഇവ സ്വാധീനിക്കുന്നതിനാലും, ഡിജിറ്റൽ മേഖലയിൽ ദ്രുതഗതിയിലുള്ള പുരോഗതി ഉണ്ടാകുന്നതിനാലും, അവയോട് ഇടപഴകുവാൻ നാം കൂടുതൽ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവയ്ക്ക് അന്താരാഷ്‌ട്ര സഹകരണങ്ങൾ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പക്കലുള്ള പുതിയ ഡിജിറ്റൽ സാധ്യതകൾ ധാർമ്മികമായ രീതിയിൽ ഉപയോഗപ്പെടുത്തുന്ന തോതിനനുസരിച്ചാണ് ഡിജിറ്റൽ പുരോഗതിയിൽ നമുക്ക് ആരോഗ്യപരമായ മുന്നേറ്റം നടത്തുവാൻ സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിർമ്മിത ബുദ്ധിയുടെ വളർച്ചയും ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു. ഒരു ധാർമ്മിക ചട്ടക്കൂടിന് അന്തിമരൂപം നൽകുന്നതിൽ വിവിധ സംഘടനകൾ നൽകുന്ന സംഭാവനകളും ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകൾ നൽകുന്ന പ്രയോജനങ്ങൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനും പ്രസ്താവനയിൽ പറയുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കുള്ള സാർവത്രികവും അർത്ഥവത്തായതുമായ തുറവ്, വ്യക്തിയുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ പരസ്പരമുള്ള ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2024, 11:43