ഡോക്ടർ ഫ്രേയ ഫ്രാൻസീസ് വത്തിക്കാൻറെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാൻറെ, അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തിൻറെ കീഴിലുള്ള അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലെ, ഐ വൈ എ ബിയിലെ - IYAB (International Youth Advisory Body -IYAB) അംഗങ്ങളിൽ കോയമ്പത്തൂർക്കാരിയായ ഡോക്ടർ ഫ്രേയ ഫ്രാൻസിസും.
മൊത്തം ഇരുപതുരാജ്യങ്ങളിൽനിന്നുള്ള യുവജനപ്രതിനിധികളാണ് ഈ സമിതിയിലുള്ളത്.
ആസ്ത്രേലിയ, ബ്രസീൽ, കാനഡ, കൊളോംബിയ, ക്യൂബ, ഡെന്മാർക്ക്, ഫ്രാൻസ്, ഗിനി, ഹങ്കറി, ഇന്തൊനേഷ്യ, കൊറിയ, ലെബനോൺ, മെക്സിക്കൊ, നൈജീരിയ, പെറു, ഫിലിപ്പീൻസ്, പോർച്ചുഗൽ, അമേരിക്കൻ ഐക്യനാടുകൾ, സിംബാവ്വെ എന്നീ നാടുകളിൽ നിന്നുള്ളവരാണ് ഇതര യുവജന പ്രതിനിധികൾ.
ഏഴാം തീയതി തിങ്കളാഴ്ചയാണ് (07/10/24) ഈ നിയമനം പരസ്യപ്പെടുത്തിയത്. മൂന്നുവർഷമാണ് ഇവരുടെ അംഗത്വ കാലാവധി. അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തിൻറെ യുവജന കാര്യാലയത്തെ സഹായിക്കുകയാണ് ഇവരുടെ ദൗത്യം. കോയമ്പത്തൂർ സ്വദേശിനിയും ജീസസ് യൂത്ത് പ്രസ്ഥാനത്തിൽ സജീവാംഗവുമായ 27 വയസ്സു പ്രായമുള്ള ഫ്രേയ ഫ്രാൻസീസ് ഹോമിയൊപ്പതി ഡോക്ടറാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: