ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ, കാനഡയിൽ. മോൺട്രീയാൽ സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ, കാനഡയിൽ. മോൺട്രീയാൽ സമ്മേളനത്തിൽ 

ഉക്രൈയിനു വേണ്ടിയുള്ള മാനവികയത്നങ്ങൾ തുടരും, ആർച്ചുബിഷപ്പ് ഗാല്ലഗെർ!

കാനഡയിലെ മോൺട്രിയലിൽ, ഉക്രൈയിൻ സമാധാന നയതന്ത്രസംരംഭ മന്ത്രിതല യോഗത്തിൽ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ പങ്കെടുത്തു. ഒക്ടോബർ 30,31 തീയതികളിലായിരുന്നു മോൺട്രിയൽ യോഗം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുട്ടികളും സൈനികരും സാധാരണ പൗരന്മാരുമുൾപ്പടെ തടവിലാക്കപ്പെട്ടിരിക്കുന്ന ഉക്രൈൻകാരുടെ മോചനത്തിനായുള്ള ശ്രമങ്ങളുടെ ഫലങ്ങൾ തൃപ്തികരമല്ലെങ്കിലും പരിശുദ്ധസിംഹാസനം മാനവികയത്നം തുടരുമെന്ന് ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ വെളിപ്പെടുത്തി.

കാനഡയിലെ മോൺട്രിയലിൽ, ഉക്രൈയിൻ സമാധാന നയതന്ത്രസംരംഭ മന്ത്രിതല യോഗത്തിൽ സംസാരിക്കവെയാണ് നാടുകളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സംസ്ഥാന കാര്യലയത്തിൻറെ കാര്യദർശിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാകയാലായിരിക്കും പ്രതീക്ഷിച്ച ഫലങ്ങൾ ഉളവാകാത്തതെന്ന് ആർച്ച്ബിഷപ്പ് ഗല്ലഗെർ അഭിപ്രായപ്പെട്ടു. തടവിലാക്കപ്പെട്ടിരിക്കുന്ന എല്ലാവരുടെയും മോചനമെന്ന ഉക്രൈയിൻ അധികാരികളുടെ ആവശ്യത്തിന് റഷ്യയുടെ അധിനിവേശം മുതൽ പരിശുദ്ധസിംഹാസാനം ഊന്നൽ നല്കുന്നത് അദ്ദേഹം എടുത്തുകാട്ടി.

മാനവികപ്രശ്നങ്ങളെ കരുവാക്കുന്ന എതൊരു നടപടിയിലും നിന്നു  വിട്ടുനില്ക്കുകയും അടിയന്തിര മാനവപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകത ആർച്ചുബിഷപ്പ് ഗാല്ലഗെർ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒക്ടോബർ 30,31 തീയതികളിലായിരുന്നു മോൺട്രിയലിൽ ഉക്രൈയിൻ സമാധാന സംരംഭ യോഗം

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2024, 12:42