തിരയുക

ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സംസ്ഥാനകാര്യാലയ വിഭാഗത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സംസ്ഥാനകാര്യാലയ വിഭാഗത്തിൻറെ കാര്യദർശി   (ANSA)

വത്തിക്കാൻ സംസ്ഥാന പ്രതിനിധി അസെർബൈജാൻ സന്ദർശനത്തിൽ!

ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ പതിമൂന്നാം തീയതി വെള്ളിയാഴ്ച അസെർബൈജാനിലെത്തി. ഈ സന്ദർശനം പതിനാറാം തീയതി തിങ്കളാഴ്ച സമാപിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ സംസ്ഥാനകാര്യാലയ വിഭാഗത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ അസെർബൈജാൻ സന്ദർശിക്കുന്നു. പതിമൂന്നാം തീയതി വെള്ളിയാഴ്ച ആരംഭിച്ച ഈ സന്ദർശനം പതിനാറാം തീയതി തിങ്കളാഴ്ച സമാപിക്കും.

അസെർബൈജാൻറെ തലസ്ഥാനമായ ബക്കുവിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായ്ക്കു സമർപ്പിതമായ ഒരു ദേവാലയത്തിൻറെ സ്ഥലാശീർവ്വാദ കല്ലിടൽ കർമ്മമായിരുന്നു ഈ സന്ദർശനത്തിൻറെ മുഖ്യോദ്ദേശ്യം. ശനിയാഴ്ചയായിരുന്നു ദേവാലയ സ്ഥലാശീർവ്വാദവും ശിലാസ്ഥാപനവും.

സഭാപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മെറിയം മെർക്കെസി വിദ്യഭ്യാസ കേന്ദ്ര സന്ദർശനം ഉപവിയുടെ പ്രേഷിതകൾ എന്ന സന്ന്യാസിനിസമൂഹവുമായുള്ള കൂടിക്കാഴ്ച എന്നിവയും ശനിയാഴ്ചത്തെ സന്ദർശന പരിപാടികളിലുൾപ്പെടുത്തിയിരുന്നു.

ഞായറാഴ്ച ആർച്ചുബിഷപ്പ് ഗാല്ലഗെർ ബക്കുവിലെ അമലോത്ഭവ നാഥയുടെ ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കുകയും  ഷെയ്ക് ഉൽ ഇസ്ലാം അള്ളാഷുക്കൂറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

തിങ്കളാഴ്ച് ആർച്ചുബിഷപ്പ് ഗാല്ലഗെർ, അസെർബൈജാൻറെ പ്രസിഡൻറ് ഇൽഹാം അലിയെവുമായും വിദേശകാര്യമന്ത്രി ജെയ്ഹുൻ ബൈറമോവുമായി കൂടിക്കാഴ്ച നടത്തും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2024, 12:10