തിരയുക

കർദിനാൾ ക്രാജേവ്സ്കി  ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം കർദിനാൾ ക്രാജേവ്സ്കി ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം  

ഉക്രൈൻ ജനതയ്ക്ക് പാപ്പായുടെ സാമീപ്യം അറിയിച്ച് കർദ്ദിനാൾ ക്രാജേവ്സ്കി

ക്രിസ്തുമസ് ദിനങ്ങളിൽ, ഫ്രാൻസിസ് പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കോൺറാഡ് ക്രാജേവ്സ്കിയുടെ ഉക്രൈൻ സന്ദർശനം പുരോഗമിക്കുന്നു.

വത്തിക്കാൻ ന്യൂസ്

കഴിഞ്ഞ മൂന്നുവർഷങ്ങളായി യുദ്ധം അതിന്റെ തീവ്രതയിൽ തുടരുന്ന, ഉക്രൈനിൽ, ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക കരുതൽ  അറിയിച്ചുകൊണ്ട്  ക്രിസ്തുമസ് ദിനങ്ങളിൽ, ഫ്രാൻസിസ് പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി സന്ദർശിച്ചു. ക്രിസ്തുമസ് ദിനത്തിൽ കർദ്ദിനാൾ ലത്തീൻ കത്തീഡ്രലിൽ വിശുദ്ധ ബലിയർപ്പിച്ചു. നിരവധി വിശ്വാസികൾ കർമ്മങ്ങളിൽ പങ്കെടുത്തു. പിറവിതിരുനാളിന്റെ ദിനങ്ങളിലും റഷ്യ വൻ ആക്രമണമാണ്  നടത്തിയത്. ആക്രമണത്തിൽ, ഉക്രൈൻ ഊർജ്ജ സംഭരണ കേന്ദ്രം പൂർണ്ണമായി നശിച്ചു.

ഫ്രാൻസിസ് പാപ്പാ ഉക്രൈൻ ജനതയ്ക്കു ക്രിസ്തുമസ് ദിനത്തിൽ നൽകിയ വിവിധ സഹായങ്ങളുമായിട്ടാണ് കർദ്ദിനാൾ പ്രദേശത്ത് എത്തിച്ചേർന്നത്. ക്രിസ്തുമസ് ദിനത്തിൽ ഖാർക്കിവിൽ ഉണ്ടായ ശക്തമായ ബോംബാക്രമണത്തിൽ തനിക്കുള്ള അതിയായ ദുഃഖം കർദിനാൾ എടുത്തു പറഞ്ഞു. ഒരു ദശലക്ഷം ജനസംഖ്യയുള്ള പ്രദേശം ഇന്ന് വൈദ്യതിയില്ലാതെ ഇരുട്ടിലാണെന്ന കാര്യവും കർദ്ദിനാൾ പങ്കുവച്ചു. പരിശുദ്ധ പിതാവ് നൽകിയ ജനറേറ്ററുകൾ ഈ സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്രദമാണെന്ന കാര്യവും കർദിനാൾ കൂട്ടിച്ചേർത്തു.

അതോടൊപ്പം വിവിധ ക്രൈസ്തവകൂട്ടായ്‍മകൾ ചേർന്ന് നടത്തിയ പ്രാർത്ഥനയിലും കർദിനാൾ പങ്കെടുത്തു. യുദ്ധം മൂലമുണ്ടായ ഇരുട്ടിലും നിരാശയിലും, ഐക്യത്തിന്റെ ഈ ശക്തി ഏറെ വലുതാണെന്ന് കർദിനാൾ പറഞ്ഞു. ക്രിസ്തു എപ്പോഴും ആഗ്രഹിച്ചതുപോലെ എപ്പോഴും ഒരുമിച്ചുനിൽക്കുവാനും അപ്രകാരം കൂടുതൽ ശക്തരാകുവാനും കർദിനാൾ എല്ലാവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 December 2024, 12:52