പ്രതിവാര ആഗമനകാല ധ്യാന പ്രഭാഷണം വത്തിക്കാനിൽ ആരംഭിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രതിവാര ആഗമനകാല ധ്യാനം പ്രഭാഷണം വത്തിക്കാനിൽ ഡിസംബർ 6-ന് വെള്ളിയാഴ്ച ആരംഭിക്കും.
13,20 തിയതികളിൽ ഇതു തുടരും. “പ്രത്യാശയുടെ വാതിലുകൾ - തിരുപ്പിറവി പ്രവചനത്തിലൂടെ വിശുദ്ധവത്സരോദ്ഘാടനത്തിലേക്ക്” എന്നതാണ് ധ്യാന വിഷയം. പേപ്പൽ ഭവനത്തിലെ ധ്യാനപ്രാസംഗികനായ വൈദികൻ റൊബേർത്തൊ പസൊളീനിയായിരിക്കും ധ്യാനചിന്തകൾ പങ്കുവയ്ക്കുന്നത്.
ഇക്കൊല്ലം ആഗമന കാലം നമ്മെ തിരുപ്പിറവിക്ക് ഒരുക്കുന്നതോടൊപ്പം അടുത്ത ജൂബിലിയിലേക്കും നയിക്കുന്നുവെന്ന് ധ്യാനപ്രാസംഗികനായ വൈദികൻ റൊബേർത്തൊ പസൊളിനി ധ്യാനവിഷയത്തെ അധികരിച്ചുള്ള അറിയിപ്പിൽ പറയുന്നു. ഈ ആരാധനാക്രമകാലത്തിൽ സന്നിഹിതവും നിർബന്ധിക്കുന്നതുമായി പ്രവാചക വചനങ്ങൾ ദൈവരാജ്യത്തിലേക്കുള്ള പാതയിൽ ദിശാബോധം നഷ്ടപ്പെടാതിരിക്കാൻ നമുക്കു പ്രേരകശക്തിയാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. അവ ശ്രവിക്കുക വഴി നമുക്ക്, നമ്മുടെ മാനവികതയുടെ രഹസ്യത്തിലേക്ക് നവീകൃത പ്രത്യാശയോടെ നമ്മെ നയിക്കുന്ന വാതിലുകൾ ഏവയാണെന്ന് നമ്മെ തിരിച്ചറിയാൻ കഴിയുമെന്നും ഫാദർ പസൊളിനി പറയുന്നു..
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: