തിരയുക

മഹാമാരിക്കെതിരെ പ്രാർത്ഥന ... മഹാമാരിക്കെതിരെ പ്രാർത്ഥന ... 

ഇന്ത്യയിലെ ക്രിസ്തീയ സഭകൾ മഹാമാരിക്കെതിരെ ഓൺലൈൻ പ്രാർത്ഥന നടത്തി

ഒരു എക്യുമെനിക്കൽ സംരംഭം ഇന്ത്യയിലെ വിവിധ ക്രിസ്തീയ സഭകളെ ഒരു ഓൺലൈൻ പ്രാർത്ഥനയിൽ ഒരുമിച്ചുകൂട്ടി. പെന്തക്കോസ്ത തിരുനാളിൽ പരിശുദ്ധാത്മാവിനോട് രാജ്യത്തിനായി പ്രാർത്ഥിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇന്ത്യയിലെ കത്തോലിക്കാ, പ്രൊട്ടസ്റ്റൻഡ്, ഓർത്തഡോക്സ്, ഇവാഞ്ചലിക്കൽ കൂട്ടായ്മകൾ ഒരുമിച്ച് മണികൾ അടിച്ചും, ഗാനാലാപനങ്ങളും പ്രാർത്ഥനയുമായി ഞായറാഴ്ച്ച ഉച്ചതിരിഞ്ഞാണ് ഒരുമിച്ചത്. കോവിഡ് 19ന്റെ പകർച്ച വർദ്ധിച്ചു വരുന്ന സ്ഥിതിയിൽ  രാജ്യത്തിനു വേണ്ടി പരിശുദ്ധാത്മാവിനോടു പ്രാർത്ഥിച്ചു.

കഴിഞ്ഞ ആഴ്ച്ചയിൽ 50,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യയിൽ 1,91, 000 രോഗികളും 5400 മരണങ്ങളും ഉണ്ടായി.  അനുദിനം 8000 പേർക്ക് പകരുന്നു എന്ന് പറയുകയും സർക്കാർ ലോക് ഡൗണിന് ഇളവ് വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് രോഗം പകരാനുള്ള സാധ്യതകളാണ് വിദഗ്ദ്ധർ കാണുന്നത്.

ഭാരതകത്തോലിക്ക മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് , വിശ്വാസത്തിൽ ഒരേ സ്വരത്തിൽ ഒന്നിക്കുകയാണെന്ന് അറിയിച്ചു. എക്യുമേനിക്കൽ ഐക്യ ക്രിസ്റ്റ്യൻ ഫോറമാണ് പ്രാർത്ഥനയ്ക്ക് മുൻകൈ എടുത്തത്. പല മെത്രാൻമാരും പ്രാർത്ഥനയിൽ പങ്കു ചേർന്നു. ഭോപ്പാൽ രൂപതയിലെ എല്ലാ ഇടവകകളും അതിരൂപതാ മെത്രാനായ ലെയോ കൊർണേലിയോടൊപ്പം ഓൺലൈൻ പ്രാർത്ഥനയിൽ പങ്കുചേർന്നു.

പുതിയ മുൻനിര സഭയുടെ നായകനായ വിനു പോൾ , ഇൻഡോർ മെത്രാനായ ചാക്കോ തോട്ടുമാരിക്കൽ എന്നിവരും പ്രാർത്ഥനയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. 25 മിനിറ്റ് നീണ്ട പ്രാർത്ഥനാ സംരംഭത്തിൽ സൗഖ്യ പ്രാർത്ഥനയും സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർക്കും, സർക്കാരിനും ,രാഷ്ടീയക്കാർക്കും, അധികാരികൾക്കും, പോലീസ് ,ആരോഗ്യ പ്രവർത്തകർക്കും, മഹാമാരിയുടെ ഇരകൾക്കും വേണ്ടി പ്രാർത്ഥിച്ചു. ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് പ്രാർത്ഥനയ്ക്ക് സമാപനം കുറിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2020, 14:52