കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, വത്തിക്കാൻ സംസ്ഥാന കാര്യദർശി 

സേവിക്കുന്നതിനെക്കാൾ ആവശ്യങ്ങൾ നിരത്തുന്ന പ്രവണത ലോകത്തിൽ പ്രബലം!

മനുഷ്യവ്യക്തിയുടെ ഔന്നത്യം അംഗീകരിക്കുന്ന പക്ഷം സഹോദര്യത്തിനായുള്ള സാർവ്വത്രികാഭിവാഞ്ഛയുടെ പുനരാവിർഭാവത്തിന് സംഭാവനചെയ്യാൻ നമുക്കാകുമെന്ന് കർദ്ദിനാൾ പരോളിൻ .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരസ്പര സേവാനാരൂപിയിൽ യൂറോപ്പിനെ പണിതുയർത്തുകയെന്ന അതിൻറെ സ്ഥാപകരുടെ സ്വപനമായിരിക്കണം യൂറോപ്യൻ സമിതിയുടെ ദൗദത്യത്തിൻറെ മൂലക്കല്ല് എന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ (CARD,PIETRO PAROLIN).

യൂറോപ്യൻ സമിതിയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻറെ സാന്നിധ്യം 50 വർഷം പിന്നിടുന്നതിനോടനുബന്ധിച്ച് ഈ സമിതിയിലെ മന്ത്രിമാരുടെയും ഇതര വിഭാഗങ്ങളുടെയും കാര്യലയത്തിൻറെ ഉന്നതപ്രതിനിധികളെ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ വച്ച് വ്യാഴാഴ്ച (12/11/20) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സേവിക്കുന്നതിനെക്കാൾ ആവശ്യങ്ങൾ നിരത്തുന്ന പ്രവണതയാണ് ഇന്ന് ലോകത്തിൽ കൂടുതൽ കാണുന്നതെന്ന വസ്തുതയും കർദ്ദിനാൾ പരോളിൻ ചൂണ്ടിക്കാട്ടി.

പരിശുദ്ധസിംഹാസാനം എന്നും മുൻഗണന നല്കുന്നത് മാനവ ഔന്നത്യത്തിനാണെന്നും ഇത് ഫ്രാൻസീസ് പാപ്പാ, സഹോദര്യത്തെയും സാമൂഹ്യമൈത്രിയെയും അധികരിച്ചുള്ള “ഫ്രത്തേല്ലി തൂത്തി” (“Fratelli Tutti”) എന്ന പുതിയ ചാക്രികലേഖനത്തിൽ സുവ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മനുഷ്യവ്യക്തിയുടെ ഔന്നത്യം അംഗീകരിക്കുന്ന പക്ഷം സഹോദര്യത്തിനായുള്ള സാർവ്വത്രികാഭിവാഞ്ഛയുടെ പുനരാവിർഭാവത്തിന് സംഭാവനചെയ്യാൻ നമുക്കാകുമെന്നും കർദ്ദിനാൾ പരോളിൻ “ഫ്രത്തേല്ലി തൂത്തി” എന്ന ചാക്രികലേഖനത്തിലെ ആശയങ്ങളുടെ വെളിച്ചത്തിൽ പ്രസ്താവിച്ചു. 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2020, 12:16