അലക്സ് ആന്‍റെണിയുടെ ലാളിത്യമാര്‍ന്ന പ്രാര്‍ത്ഥനാഗീതങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
അലക്സിന്‍റെ സംഗീതവഴികള്‍
തിരുവനന്തപുരം വേളി സെന്‍റ് തോമസ് ഇടവകയില്‍ ഗാനശുശ്രൂഷചെയ്യുന്ന അലക്സ് ആന്‍റെണി ഗുരുക്കന്മാരായ വൈക്കം ചന്ദ്രന്‍, തിരുവാങ്കുളം കൃഷ്ണന്‍കുട്ടി, കെ.വി. ജോബ് മാസ്റ്റര്‍ എന്നിവരില്‍നിന്ന് സംഗീതം അഭ്യസിച്ചിട്ടുണ്ട്. പ്രാദേശിക ദേശീയ തലങ്ങളില്‍ കര്‍മ്മലീത്ത വൈദികര്‍ക്കൊപ്പം ധ്യാനങ്ങള്‍ക്കും ആത്മീയ സമ്മേളനങ്ങള്‍ക്കും ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വംവഹിച്ചത് തന്‍റെ സംഗീതയാത്രയുടെ ആദ്യ കാല്‍വയ്പായി അലക്സ് കരുതുന്നു. ധ്യാനത്തിന്‍റെ കൂട്ടായ്മയില്‍ പാടുന്നതിനായി നിരവധി ഗാനങ്ങള്‍ക്ക് ഈണംപകരുവാനും അലക്സിന് ഭാഗ്യമുണ്ടായിട്ടുണ്ട്.
ഗാനങ്ങള്‍
a) ബലിയായ് അണയാന്‍...
ആദ്യ ഗാനം ആലപിച്ചത് കെസ്റ്ററും സംഘവുമാണ്. രചന ഫാദര്‍ വിക്ടര്‍ എവരിസ്റ്റ് ഐവിഡി, സംഗീതം അലക്സ് ആന്‍റെണി.
b) ഓസ്തിതന്‍ രൂപമായ്...
സുദീപ്കുമാറും സംഘവും ആലപിച്ചതാണ് അടുത്തഗാനം. രചന ഫാദര്‍ വിക്ടര്‍ എവരിസ്റ്റ് ഐവിഡി, സംഗീതം അലക്സ് ആന്‍റെണി.
c) നിത്യം വിരിയും പൂവേ ...
മഞ്ജരിയിലെ അവസാനത്തെ ഗാനം ആലപിച്ചത് അമൃതസുരേഷും സംഘവുമാണ്.
രചന ഫൗസ്റ്റിന്‍ ജോസഫ്, സംഗീതം അലക്സ് ആന്‍റെണി.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. അലക്സ് ആന്‍റെണി തിരുവനന്തപുരത്തിന്‍റെ ഭക്തിഗാനങ്ങള്‍.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: