ആത്മീയ രാഗങ്ങളുമായി സംഗീതസഹോദരങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
കൂട്ടായ്മയുടെ സംഗീതം
എറണാകുളത്ത് പുത്തന്‍വീട്ടില്‍ ജോണ്‍ ട്രീസ ദമ്പതികളുടെ മക്കളാണ് ബേണിയും ഇഗ്നേഷ്യസും. നന്നേ ചെറുപ്പത്തിലേ ആദ്യം പിതാവ് ജോണില്‍നിന്നും, പിന്നീട് കങ്ങഴ വാസുദേവന്‍ ഭാഗവതരില്‍നിന്നും സംഗീതം അഭ്യസിച്ചു. 1979-മുതല്‍ പ്രഫഷണല്‍ സംഗീത രംഗത്ത് ഈ സഹോദരങ്ങള്‍ “ബേണി-ഇഗ്നേഷ്യസ്” എന്ന പേരില്‍ സജീവമായി. ഇവര്‍ ഈണംപകര്‍ന്ന നാടകഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും റേഡിയോ ഗാനങ്ങളും ലളിതഗാനങ്ങളും ഏറെ ശ്രദ്ധേയമായി.
സിനിമയും സിനിമാഗാനങ്ങളും
തുടര്‍ന്നു സിനിമരംഗത്തേയ്ക്കു നടത്തിയ കാല്‍വയ്പുകള്‍ വിജയകരമായിരുന്നു. കാഴ്ചയ്ക്കപ്പുറം, തേന്മാവിന്‍ കൊമ്പത്ത് എന്നിങ്ങനെ എഴുപതോളം സിനിമകള്‍ക്കുവേണ്ടി ബേണി-ഇഗ്നേഷ്യസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പുരസ്കാരം കൂടാതെ ജെസി ഫൗണ്ടേഷന്‍ അവാര്‍ഡ്, ബീംസെന്‍ ജോഷി അംഗീകാരം എന്നിവ ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.
ഗാനങ്ങള്‍
a) പ്രഭാതകിരണം വീശി...
ആദ്യഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ് രചന മഹാകവി ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ., സംഗീതം ബേണി ഇഗ്നേഷ്യസ്.
b) ദിവ്യകാരുണ്യമേ ബലിവേദിയില്‍ ...
അടുത്ത ഗാനം കെസ്റ്ററും സംഘവും ആലപിച്ചതാണ്. രചന ഡോ. പ്രീമൂസ് പെരിഞ്ചേരി, ഈണംപകര്‍ന്നത് ബേണി ഇഗ്നേഷ്യസ്.
c) ഈ ജീവിതം ഒരു തീര്‍ത്ഥാടനം...
ഈ മഞ്ജരിയിലെ അവസാനത്തെ ഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ്. രചന ഫാദര്‍ വര്‍ഗ്ഗീസ് പാലത്തിങ്കല്‍, സംഗീതം ബേണി ഇഗ്നേഷ്യസ്.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. ബേണി ഇഗ്നേഷ്യസ് ഈണംപകര്‍ന്ന ഭക്തിഗാനങ്ങള്‍.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: