മഹാമാരിയുടെ കാലത്ത് മാനുഷീക സഹായവുമായി ക്യൂബൻ കാരിത്താസ്
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജർമനിയിലെയും സ്പെയിനിലെയും കാരിത്താസും കത്തോലിക്കാ ലീഗൽ സർവീസ്, ക്യൂബയിലെ ഫ്രണ്ട്സ് ഓഫ് കാരിത്താസ്, മിസേരയോർ, കാത്തോലിക് റിലീഫ് സൊസൈറ്റി എന്നീ മനുഷ്യ സ്നേഹ സംഘടനകൾ കാരിത്താസ് ക്യൂബയുടെ സഹായാഭ്യർത്ഥനയോടു തങ്ങളുടെ സഹകരണം വാഗ്ദാനം ചെയ്തു. കാരിത്താസ് ക്യൂബയാണ് അത്യാഹിതങ്ങളിലും മറ്റു, മാനുഷിക സഹായ കർമ്മപരിപാടികൾക്കും നേതൃത്വം നൽകുന്നത്. കഴിഞ്ഞ ജൂലൈ 7 ബുധനാഴ്ച മുതൽ രാജ്യം അഭിമുഖീകരിക്കുന്ന അതിലോലമായ ആരോഗ്യസ്ഥിതി കൈകാര്യം ചെയ്യുന്നതിന് ലഭിക്കുന്ന അന്താരാഷ്ട്ര സംഭാവനകളും ഈ സംഘടന കൈകാര്യം ചെയ്തു വരുന്നു.
ക്യൂബയിൽ മഹാമാരി പടർന്നുപിടിച്ചിട്ടു ഏകദേശം 16 മാസങ്ങൾക്കുശേഷം ക്യൂബയിലെ സാമൂഹികാജപാലന ആശയവിനിമയ കാര്യാലയം പുറത്തുവിട്ട റിപ്പോർട്ടിൽ രാഷ്ട്രം പ്രസിദ്ധീകരിക്കാത്ത ആറായിരത്തോളം പോസിറ്റീവ് കേസുകളും 36 മരണങ്ങളും രേഖപ്പെടുത്തി. കേസുകളുടെ പ്രതിദിന ശരാശരിയും വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രികളിലും ഫാർമസികളിലും പ്രാഥമിക ആരോഗ്യസംരക്ഷണത്തിലും മരുന്നുകളിലും നേരിടുന്ന പരിമിതികളും, ഒരു വർഷത്തിലേറെയായി രോഗത്തെ പ്രതിരോധിക്കാൻ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന സമ്മർദ്ദവും തളർച്ചയും വർദ്ധിക്കുന്നതും മൂലം കാരിത്താസ് ക്യൂബാ അവിടുത്തെ ആരോഗ്യമേഖല നേരിടുന്ന തകർച്ച ഭീഷണി മുന്നിൽ കാണുന്നു. ഈ സാഹചര്യത്തിൽ ക്യൂബയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ അന്തർദേശീയ ബന്ധങ്ങളുടെയും സംഭാവനയുടെയും വിഭാഗവുമായി ബന്ധപ്പെട്ട കാരിത്താസ് ക്യൂബ ക്യൂ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മുൻഗണനാ ആവശ്യങ്ങളുടെ ഒരു പട്ടിക സ്വീകരിക്കുകയും മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, സംരക്ഷണ മാർഗ്ഗങ്ങൾ തുടങ്ങിയവയുടെ ആവശ്യമുണ്ടെന്നറിയുകയും ചെയ്തു. അടുത്ത മൂന്നു മാസത്തിനുള്ളിൽ കാരിത്താസ് ക്യൂബാ ആവിഷ്കരിച്ച സഹായ പദ്ധതികൾ കോവിഡ് ബാധിച്ച ആയിരക്കണക്കിന് രോഗികൾക്കും ഈ രോഗികളെ പരിചരിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥർക്കും ഉപയോഗപ്രദമാകുമെന്ന് വാർത്തയിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: