തിരയുക

യുദ്ധക്കളമായ ഉക്രൈയിനിൽ നിന്ന് പലായനം ചെയ്യുന്നവർ യുദ്ധക്കളമായ ഉക്രൈയിനിൽ നിന്ന് പലായനം ചെയ്യുന്നവർ  

ഉക്രൈയിൻ യുദ്ധം: എഴുപത്തിയൊന്നു ലക്ഷം അഭയാർത്ഥികൾ!

ഉക്രൈയിനിൽ അവശ്യവസ്തുക്കളുടെ അഭാവം അതിരൂക്ഷമെന്ന് യുണിസെഫ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം മൂലം സ്വഭവനങ്ങൾ വിട്ട് അന്യയിടങ്ങളിൽ അഭയം തേടാൻ നിർബന്ധിതരായ ഉക്രയിൻകാരുടെ സംഖ്യ 71 ലക്ഷം കവിഞ്ഞുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) വെളിപ്പെടുത്തുന്നു.

ഇവരിൽ എതാണ്ട് പകുതിയും ബാലികാബാലന്മാരാണെന്നും യുണിസെഫിൻറെ ഇറ്റാലിയൻ ഘടകത്തിൻറെ വക്താവ് അന്ത്രേയ യാക്കൊമീനി പറയുന്നു.

ഇവർ സ്വന്തം നാടിനകത്ത് ചിതറിപ്പോകുകയൊ അന്യനാടുകളിൽ അഭയം തേടുകയൊ ചെയ്തിരിക്കയാണെന്നും ഈ സംഘടന വ്യക്തമാക്കുന്നു.

ഉക്രൈയിനിലാകമാനം കുഞ്ഞുങ്ങൾക്ക് ഭദ്രതയും സംരക്ഷണവും പരിപാലനവും അടിയന്തിരമായി ആവശ്യമാണെന്നും അവശ്യവസ്തുകക്കളുടെ അഭാവം അതിരൂക്ഷമാണെന്നുമുള്ള വസ്തുതയും യുണിസെഫ് ചൂണ്ടിക്കാട്ടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 April 2022, 11:44