തിരയുക

കുഞ്ഞുങ്ങളും എച്ച്ഐവി അണുബോധയും കുഞ്ഞുങ്ങളും എച്ച്ഐവി അണുബോധയും 

എച്ച് ഐ വി അണുബാധിതരായ കുഞ്ഞുങ്ങൾക്ക് ചികിത്സ അപര്യാപ്തം!

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള എയ്ഡ്സ് രോഗ പരിപാടി- യുഎൻഎയ്ഡ്സ് (UNAIDS) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി-യുണിസെഫ് (UNICEF), ലോകാരോക്യസംഘടന- ഡബ്ല്യുഎച്ച്ഒ (WHO) എന്നീ സംഘടനകളുടെ വിലയിരുത്തൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എയ്ഡ്സ് രോഗാണുവായ എച്ച് ഐ വി (HIV) ബാധിതരായ കുട്ടികളിൽ പകുതിയോളം കുട്ടികൾക്കു മാത്രമാണ് ജീവൻരക്ഷാ ചികിത്സകൾ ലഭിക്കുന്നതെന്ന് വിവിധ അന്താരാഷ്ട്ര സംഘടനകളുടെ ഒരു പഠനം കാണിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള എയ്ഡ്സ് രോഗ പരിപാടി- യുഎൻഎയ്ഡ്സ് (UNAIDS) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി-യുണിസെഫ് (UNICEF), ലോകാരോക്യസംഘടന- ഡബ്ല്യുഎച്ച്ഒ (WHO) എന്നീ സംഘടനകളാണ് ഈ വസ്തുത വെളിപ്പെടുത്തിയിരിക്കുന്നത്.

നടപ്പുവർഷത്തെ, അതായത്, 2022-ലെ കണക്കനുസരിച്ച്, എച്ച്ഐവി അണുബാധിതരായ കുഞ്ഞുങ്ങളിൽ 52 ശതമാനം മാത്രമാണ് ജീവൻരക്ഷാചികിത്സയ്ക്ക് വിധേയരാക്കപ്പെടുന്നതെന്ന് വ്യക്തമാക്കുന്ന ഈ സംഘടനകൾ കുഞ്ഞുങ്ങൾ എയിഡ്സ് രോഗികളായിത്തീരുന്നത് 2030 ആകുമ്പോഴേക്കും പൂർണ്ണമായി ഇല്ലാതാക്കുന്നതിന് ഒരു പുത്തൻ ആഗോളസഖ്യത്തിന് രൂപംനല്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കാനഡയിലെ മോൺട്രിയാലിൽ എയ്ഡ്സിനെ അധികരിച്ചു നടക്കുന്ന അന്താരാഷ്ട്രസമ്മേളനമാണ് ഈ സഖ്യത്തിന് രൂപം നല്കിയിരിക്കുന്നത്.

അംഗോള, കാമെറൂൺ, ഐവറിക്കോസ്റ്റ്, കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്ക്, കെനിയ, മൊസാംബിക്ക്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ടൻസാനിയ, ഉഗാണ്ട, സാംബിയ, സിംബാവ്വെ എന്നി 12 ആഫ്രിക്കൻ നാടുകൾ ആദ്യഘട്ടത്തിൽ ഈ സഖ്യത്തിൽ ചേർന്നിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 August 2022, 12:23