എണ്ണ പ്രതിസന്ധി വെനിസ്വേല-യുഎസ് ബന്ധത്തിലെ മഞ്ഞുരുകുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വെനിസ്വേലയുടെ ദേശീയ പെട്രോളിയം കമ്പനിയുടെ യുഎസ് ശാഖയായ ഹൂസ്റ്റൺ ആസ്ഥാനമായുള്ള സിറ്റ്ഗോയുടെ ഭാരവാഹികളാണ് മോചിതരായ അഞ്ച് അമേരിക്കക്കാർ.
2017ൽ കാരക്കാസിലെ ആസ്ഥാനത്ത് നടന്ന ഒരു സമ്മേളനത്തിലേക്ക് വിളിച്ചുവരുത്തി, ആയുധധാരികളായ ഏജന്റുമാർ അവരെ അറസ്റ്റുചെയ്യുകയും തട്ടിപ്പ് ആരോപിച്ച് ജയിലിലടക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഈ ആരോപണം അവർ നിഷേധിച്ചിരുന്നു.
രണ്ട് വർഷം മുമ്പ്, വെനിസ്വേലയുടെ പ്രഥമ വനിത സിലിയ ഫ്ലോറസിന്റെ രണ്ട് അനന്തരവരായ ഫ്രാങ്ക്വി ഫ്ലോറസ്, എഫ്രെയിൻ കാമ്പോ ഫ്ലോറസ് എന്നിവരെ ഹെയ്തിയിൽ വച്ച് മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത് ന്യൂയോർക്കിലേക്ക് നീക്കി, ശിക്ഷിക്കുകയുണ്ടായി. എന്നാൽ തടവിലാക്കപ്പെട്ടവർ നിരപരാധികളാണെന്ന് ഇരു സർക്കാരും പറഞ്ഞു.
സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് ദ്വീപിലെ മഞ്ഞുരുകലിനെ സൗഹാർദ്ദപരവും മാനുഷികവുമായ പ്രകടനമായാണ് ഓരോരുത്തരും വിശേഷിപ്പിച്ചത്. എന്നാൽ അത് പ്രാധാന്യമർഹിക്കുന്ന മറ്റൊന്നിനെയും സൂചിപ്പിക്കുന്നു. വർഷങ്ങളായി കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ടും പ്രസിഡണ്ട് നിക്കോളാസ് മഡുറോയെ എതിർക്കുന്ന സഖ്യത്തിന് പിന്തുണ നൽകിക്കൊണ്ടും അമേരിക്കയും വെനിസ്വലയും കടുത്ത രാഷ്ട്രീയ വാക്കുതർക്കങ്ങളിലായിരുന്നു. എന്നാൽ മഡുറോ സർക്കാർ തകരുകയോ വീഴുകയോ ചെയ്തിട്ടില്ല.
യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതം
ഇപ്പോൾ യുക്രെയ്‌നിലെ യുദ്ധം മൂലം റഷ്യയിൽ നിന്നുള്ള എണ്ണയുടെയും വാതകത്തിന്റെയും വരവ് കുറയുന്നു. അടിസ്ഥാന സംവിധാനങ്ങളുടെ പ്രശ്‌നങ്ങൾക്കിടയിലും വെനിസ്വേല ഇപ്പോഴും ഗണ്യമായ പെട്രോളിയം ഉദ്പാദകരിൽ ഒന്നും ആഗോളപെട്രോളിയം വിപണികളിൽ വലിയ പങ്കുവഹിക്കുന്ന രാഷ്ട്രവുമാണ്. കുറച്ച് കാലമായി അമേരിക്ക ഉപയോഗിക്കാത്ത ഒരു ബദൽ സ്രോതസ്സും കൂടിയാണ് ഇത്. ഈ വിജയകരമായ പ്രശ്ന പരിഹാരത്തെ തുടർന്ന് പിന്നണിയിൽ നടക്കുന്ന കൂടുതൽ ചർച്ചകൾ ഉപരോധം ലഘൂകരിക്കുന്നതിലേക്കും, പ്രത്യയശാസ്ത്രപരമായ അധിക്ഷേപങ്ങൾ കുറക്കുന്നതിലും ഒരുമിച്ചുള്ള പ്രവർത്തനബന്ധം സ്ഥാപിക്കുന്നതിലേക്കും നയിച്ചേക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: