എയ്ഡ്സ് രോഗ നിർമ്മാർജ്ജന ലോകദിനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
എയ്ഡ്സ് രോഗം മൂലം 2021-ൽ മരണമടഞ്ഞവരുടെ എണ്ണം 1 ലക്ഷത്തി 10000 ആണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധിയുടെ, യുണിസെഫിൻറെ (UNICEF) ഒരു പഠനം വെളിപ്പെടുത്തുന്നു.
അനുവർഷം ഡിസംബർ 1-ന് എയ്ഡ്സ് വിരുദ്ധ ലോകദിനം ആചരിക്കുന്നതിനോട് അനുബന്ധിച്ച് ഈ സംഘടന പുറപ്പെടുവിച്ച ഒരു രേഖയിലാണ് ഇതു കാണുന്നത്.
2021-ൽ എയ്ഡ്സ് രോഗാണുവായ എച്ച്ഐവി പുതിയതായി ബാധിച്ചവരുടെ സംഖ്യ 3 ലക്ഷത്തി പതിനായിരമാണെന്നും അങ്ങനെ ഈ അണുബാധിതരുടെ സംഖ്യ 27 ലക്ഷമായി ഉയർന്നുവെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നുവർഷക്കാലമായി എയ്ഡ്സ് രോഗനിയന്ത്രണം സംവിധാനം സ്തംഭനാവസ്ഥയിലാണെന്ന വസ്തുതയും ഈ സംഘടന ചൂണ്ടിക്കാട്ടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: