തിരയുക

ആംഗ്ലിക്കൻസഭാകൂട്ടായ്മയുടെ തലവൻ കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബി ആംഗ്ലിക്കൻസഭാകൂട്ടായ്മയുടെ തലവൻ കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബി  (ANSA)

ആംഗ്ലിക്കൻ സഭാദ്ധ്യക്ഷൻ പാപ്പായുടെ യാത്രയ്ക്ക് പ്രാർത്ഥനകൾ ക്ഷണിക്കുന്നു!

പാപ്പായുടെ സുഡാൻ എക്യുമെനിക്കൽ ഇടയസന്ദർശനത്തിന് പ്രാർത്ഥനാ സഹായം അപേക്ഷിച്ച് ആംഗ്ലിക്കൻ സഭയുടെയും സ്കോട്ട്ലണ്ടിലെ സഭയുടെയും അദ്ധ്യക്ഷന്മാർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദക്ഷിണ സുഡാനിൽ പാപ്പായെ അനുഗമിക്കുന്ന ആംഗ്ലിക്കൻ സഭാകൂട്ടായ്മയുടെ പരമാദ്ധ്യക്ഷൻ കാൻറർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വ്വെൽബിയും സ്കോട്ട്ലണ്ടിലെ സഭയുടെ മോഡറേറ്റർ ഇയയിൻ ഗ്രീൻഷീൽഡ്സും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

സംഘർഷം പിച്ചിച്ചീന്തിയിരിക്കുന്ന ദക്ഷിണ സുഡാനിൽ ദുരിതത്തിലും പട്ടിണിയിലും കഴിയുന്ന ജനങ്ങൾക്കായുള്ള പ്രാർത്ഥനയിൽ തങ്ങളോട് ഒന്നു ചേരണമെന്ന് ഈ സഭാനേതാക്കൾ ആവശ്യപ്പെടുന്നു.

ദക്ഷിണ സുഡാനിൽ, അഭൂതപൂർവ്വമായ ഒരു എക്യുമെനിക്കൽ തീർത്ഥാടനമായിരിക്കും ഈ സഭാദ്ധ്യക്ഷന്മാരും പാപ്പായ്ക്കൊപ്പം ചേരുന്ന ഈ ഇടയസന്ദർശനം. ഫെബ്രുവരി 3-5 വരെയാണ് ഫ്രാൻസീസ് പാപ്പാ സുഡാൻ സന്ദർശിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2023, 12:26